ഭൂചലനത്തിന്‍റെ ഞെട്ടലില്‍ നടി അര്‍ച്ചന കവിയും, മൂന്ന് തവണ കുലുങ്ങി
ദില്ലി: നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തില്‍ തെലുങ്ക് യുവ നടന്‍ വിജയ് മരിച്ചത് വാര്‍ത്തയായിരുന്നു. വിക്രം രക്ഷപ്പെട്ടതും വാര്‍ത്തയായി. മറ്റ് ചില താരങ്ങളും നേപ്പാള്‍ ഭൂകമ്പത്തിന്റെ അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്നുണ്ട്. നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ദില്ലിയിലും എത്തിയിരുന്നു. ഇതിന്റെ ഞെട്ടലിലാണ് നടി അര്‍ച്ചന കവി.
ദില്ലിയില്‍ തനിയ്ക്കും ഭൂചലനം അനുഭവപ്പെട്ടുവെന്ന് നടി പറയുന്നു. മൂന്ന് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ ചലനം ഉണ്ടാകുമോ എന്ന ഭയവും താരത്തിനുണ്ടായിരുന്നത്രേ. ജനിച്ചതും വളര്‍ന്നതുമൊക്കം ദില്ലിയിലായതിനാല്‍ ഭൂചലന ഭീതിയില്‍ നിന്ന് അര്‍ച്ചനയ്ക്ക് വിട്ട് നില്‍ക്കാനാകില്ല.

ഭൂചലനം അനുഭവപ്പെട്ടതോടെ തനിയ്ക്ക് പേടിയാകുന്നുവെന്ന് നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നേപ്പാളിലെ ഇന്ത്യന്‍ എംബസിയിലെ ഹെല്‍പ്പ് ലൈന്‍ നമ്പരുകളും താരം പോസ്റ്റ് ചെയ്തിരുന്നു . നേപ്പാളിന് വേണ്ടി പ്രാര്‍ഥിയ്ക്കാനും സഹായിക്കാനും അര്‍ച്ചന ആവശ്യപ്പെടുന്നു .

നേപ്പാളില്‍ ശനിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു .

70ലേറെപ്പേര്‍ ഇന്ത്യയില്‍ മരിച്ചു. ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ മരണം പതിനായിരം കഴിയും .












Click it and Unblock the Notifications