Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളങ്ങളില്‍ ഇരിക്കുമ്പോഴാണ് ആ വ്യാജ ബ്രേക്കിങ്; റിപ്പോർട്ട് ചെയ്തു ഭീതി വിതയ്ക്കുന്നത് എന്തിന്? റഹീം

അതിർത്തിയില്‍ ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടയില്‍ തന്നെ വലിയ തോതിലുള്ള വ്യാജ പ്രചരണങ്ങളും വാർത്തകളുമാണ് മുഖ്യധാര മാധ്യമങ്ങളില്‍ അടക്കം വന്നുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് അല്ലാതെ സൈന്യവുമായും മറ്റും ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ തന്നെ നിരന്തരം അറിയിക്കുന്നുണ്ട്. എന്നിരുന്നാലും പലപ്പോഴും തെറ്റായ രീതിയിലുള്ള പ്രചരണങ്ങള്‍ പ്രധാനപ്പെട്ട ടെലിവിഷന്‍ ചാനലുകളില്‍ അടക്കം വരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിക്ക് സംഭവിച്ച ഒരു പിഴവിനെക്കുറിച്ച് എഎ റഹീം എംപി എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചെന്ന രീതിയിലുള്ള പ്രചരണം കഴിഞ്ഞ ദിവസം രാത്രിയിലാണ് ഉണ്ടാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ പ്രചരണം ആരംഭിച്ചതെങ്കിലും പിന്നീട് ചില മാധ്യമങ്ങള്‍ ബ്രേക്കിങ് ന്യൂസായി ഇത് എടുത്തുകൊടുക്കുകയായിരുന്നു. ആ കൂട്ടത്തില്‍ മലയാളത്തില്‍ നിന്നും റിപ്പോർട്ടർ ടിവിയും ഉണ്ടായിരുന്നു. തുടർന്നുള്ള മണിക്കൂറുകളിൽ യാത്ര നിശ്ചയിച്ചിരുന്ന ആളുകളുടെ ഉറക്കം കെടുത്തിയ വാർത്തയുടെ ഇംപാക്ട് വലിയ തരത്തിലായിരുന്നുവെന്നും എംപി പറയുന്നു.

aa-rahilm

ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്നതിനായി ഡൽഹി എയർപോർട്ടിൽ കാത്തിരിക്കുന്ന നേരത്താണ് റിപ്പോർട്ടർ ടി വി യുടെ ഈ വാർത്താ ബ്രേക്കിങ് കാണുന്നതെന്നും സി പി എം എംപി ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം തന്നെ രജൗറിയിൽ ഒരു ചാവേർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട് എന്ന ഏഷ്യാനെറ്റ് വാർത്തയേയും അദ്ദേഹം നിശിതമായി വിമർശിക്കുന്നു. ആദ്യം ആര് കൊടുക്കും എന്ന വൃത്തികെട്ട കിടമത്സരമാണ് ഈ ദൃശ്യ മാധ്യമങ്ങൾ ഈ സമയത്തുപോലും നടത്തുന്നത്. തീരെ റെസ്പോൺസിബിൾ അല്ലാത്ത മാധ്യമ പ്രവർത്തനമാണെന്നും അദ്ദേഹം പറയുന്നു.

സ്ഥിരീകരിക്കാത്തതും പാർവതീകരിച്ചതുമായ വാർത്തകൾ നൽകി മനുഷ്യരുടെ മനസ്സമാധാനം കെടുത്തി വാർത്തകൾ വിറ്റ് കച്ചവടം നടത്തുന്ന 'ദൃശ്യ മാധ്യമ കമ്പനികൾ'ആത്മപരിശോധന നടത്തണം. ബിസിനസ്സിന് പറ്റിയ നല്ല ഇവന്റ് ആയി ദയവായി ഈ അവസരത്തെ കാണരുത് ഇതല്ല റേറ്റിങ് കൂട്ടാനും,ബിസിനസ് കിടമത്സരം നടത്താനും പറ്റിയ സമയമെന്നും എഎ റഹീം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അനാവശ്യ ഭീതി പടർത്തരുത്

റിപ്പോർട്ട് ചെയ്തു ഭീതി വിതയ്ക്കരുത്. ഇന്നലെ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്നതിനായി ഡൽഹി എയർപോർട്ടിൽ കാത്തിരിക്കുന്ന നേരത്താണ് റിപ്പോർട്ടർ ടി വി യുടെ വാർത്താ ബ്രേക്കിങ് "രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു".

എന്തെങ്കിലും വസ്തുതയുണ്ടോ എന്നറിയാൻ അധികൃതരോട് തിരക്കി,അവർ വാർത്ത തള്ളിക്കളഞ്ഞു,15മിനിറ്റിനകം ബോർഡിങ്‌ ആരംഭിക്കും എന്നറിയിച്ചു.അപ്പോൾ എയർപോർട്ടിലുണ്ടായിരുന്ന നിരവധി മലയാളികൾ ഇതേ സമയം പരിഭ്രാന്തരാകുന്നത് നേരിൽ കണ്ടു.എല്ലാവരുടെയും ബന്ധുക്കളുടെ ഫോൺവിളികൾ...

എന്റെ വിമാനത്തിലേയ്ക്ക് പോകുമ്പോൾ കേരളത്തിലെ മറ്റൊരു പൊതുപ്രവർത്തകനെ കണ്ടു.അദ്ദേഹം പൂനയിലേയ്ക്ക് വിമാനം കയറാൻ നിൽക്കുകയാണ്.അദ്ദേഹത്തിനും ബന്ധുക്കളുടെ ഫോൺ വിളികൾ.. ഞങ്ങളുടെ വിമാനം കൃത്യ സമയത്തു തന്നെ നിറയെ യാത്രക്കാരുമായി പറന്നുയർന്നു.പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങി.

ലാൻഡ് ചെയ്തുടനെ ഫോണിൽ ഒരു സുഹൃത്തിന്റെ വാട്സ് അപ്പ് സന്ദേശം. അദ്ദേഹത്തിന്റെ ബന്ധുക്കൾ അടങ്ങിയ ഒരു സംഘം കശ്മീരിൽ പെട്ടുപോയിരുന്നു. അവരെക്കുറിച്ചുള്ള ആശങ്കയാണ് ചാറ്റിൽ. മറുപടി ടെക്സ്റ്റ് ചെയ്തു.വിമാനത്തിൽ ആയിരുന്നതിനാൽ ആണ് സന്ദേശം കാണാത്തത് എന്ന് പറഞ്ഞപ്പോൾ അയാൾ ആശ്ചര്യത്തോടെ ചോദിക്കുകയാണ് "അപ്പോൾ വിമാനമൊക്കെ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടോ എന്ന്??" മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പരിഭ്രാന്തിയിൽ പുലർച്ചെ 2:45 നും ഉണർന്നിരിക്കുന്ന അനേകം മലയാളികളിൽ ഒരാളായിരുന്നു അദ്ദേഹം.

ആളുകളുടെ ഉറക്കം കെടുത്തിയ വാർത്ത

വ്യാജ വാർത്തകളും, ഉദ്വേഗ ജനകമായ റിപ്പോർട്ടിങ്ങും നടത്തി ദൂരെയുള്ള ഉറ്റവരുടെ കാര്യത്തിൽ അനാവശ്യമായ ആശങ്കയിൽ മലയാളികളെ തള്ളിവിടുകയാണ് നമ്മുടെ മാധ്യമങ്ങൾ. എയർപോർട്ടുകൾ അടച്ചു എന്ന വാർത്ത യുടെ പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്താതെ യാത്രക്കാരുടെ ഫോൺ വിളികൾ ആയിരുന്നു എന്ന് അവിടുത്തെ ജീവനക്കാർ എന്നോട് പറഞ്ഞു. തുടർന്നുള്ള മണിക്കൂറുകളിൽ യാത്ര നിശ്ചയിച്ചിരുന്ന ആളുകളുടെ ഉറക്കം കെടുത്തിയ വാർത്തയുടെ ഇംപാക്ട്.

തീരുന്നില്ല, വിമാനത്താവളത്തിന് പുറത്ത് വന്നപ്പോൾ തിരുവനന്തപുരത്തെ വളരെ പ്രധാനപ്പെട്ട ഒരു യുവ സംരംഭകൻ പുറത്തു നിൽക്കുന്നു.ഡൽഹിയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ജി എം ഉൾപ്പെടെയുള്ള ജീവനക്കാർ ഈ വിമാനത്തിൽ ഉണ്ടായിരുന്നു.

"അവരെ റിസീവ് ചെയ്യാൻ വന്നതാണ്.ഇത് ലാസ്റ്റ് ഫ്‌ളൈറ്റ് ആണല്ലോ???'!!!.അദ്ദേഹം എന്നോട് പറയുമ്പോൾ മുഖത്ത് ആശങ്കയും ഭീതിയും..മനുഷ്യരുടെ മനസ്സിൽ എത്ര മാത്രം ആശങ്കയാണ് മിസൈലുകളെക്കാൾ വേഗതയിൽ ഊതിപ്പെരുപ്പിച്ച വാർത്തകൾക്ക് സൃഷ്ടിക്കാൻ കഴിയുന്നത്!!!.

സൈന്യത്തില്‍ പൂർണ്ണ വിശ്വാസം

നമ്മുടെ സൈന്യം വളരെ പ്രശംസനീയമായാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്.എല്ലാ സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുന്നുമുണ്ട്. വിവരങ്ങൾ സൈന്യവും കേന്ദ്ര സംസ്ഥാന സർക്കാരുകളും യഥാ സമയം നമ്മളെ അറിയിക്കും.ഏത് അക്രമത്തെയും നേരിടാനുള്ള ശേഷി നമ്മുടെ സൈന്യത്തിന് ഉണ്ട്.ഇനി അതിനുമപ്പുറം എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ ഒരുമിച്ചു ആ സാഹചര്യത്തെയും നേരിടും. ഔദ്യോഗിക വാർത്തകൾ അല്ലാതെ സ്ഥിരീകരിക്കാത്തതും, ആശങ്കയും ഭയവും പരത്തുന്നതുമായ വാർത്തകൾ നൽകുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം.

റിപ്പോർട്ടർ മാത്രമല്ല, ഏഷ്യാനെറ്റും

ഇന്നലെതന്നെ വന്ന മറ്റൊരു വാർത്ത നോക്കൂ...ഏഷ്യാനെറ്റ് വാർത്ത ഞാൻ കണ്ടത് ഇങ്ങനെ,ഡൽഹിയിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകന്റെ റിപ്പോർട്ട്, "രജൗറിയിൽ ഒരു ചാവേർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്" എന്നാണ്. സ്ഥിരീകരിക്കാത്തത് എന്നുറപ്പുള്ള വാർത്തയാണെങ്കിൽ പിന്നെയെന്തിനാണ് അത് കൊടുക്കുന്നത്?. ധൃതി എന്തിനു? സ്ഥിരീകരിക്കട്ടെ,എന്നിട്ട് കൊടുത്താൽ പോരെ..? ആദ്യം ആര് കൊടുക്കും എന്ന വൃത്തികെട്ട കിടമത്സരമാണ് ഈ ദൃശ്യ മാധ്യമങ്ങൾ ഈ സമയത്തുപോലും നടത്തുന്നത്. തീരെ റെസ്പോൺസിബിൾ അല്ലാത്ത മാധ്യമ പ്രവർത്തനം.

ഇന്നലെ രാത്രിയിൽ എല്ലാ മനുഷ്യരെയും തങ്ങളുടെ സ്‌ക്രീനിനു മുന്നിൽ തന്നെ നിർത്താൻ ഇവർ നടത്തിയ ഉദ്വേഗ ജനകമായ റിപ്പോർട്ടിങ്ങിൽ ഉറക്കം നഷ്ടപ്പെട്ട മുഴുവൻ മലയാളികളും ഇതോടൊപ്പം കമന്റിൽ പോസ്റ്റ്‌ ചെയ്യുന്ന ആർമിയുടെ ഔദ്യോഗിക അറിയിപ്പ് വായിക്കണം.ഇത്ര മാത്രമാണ് ഇന്നലെ നടന്നത്.എന്നാൽ എന്തൊക്കെയോ ഇന്നലെ രാത്രി നടക്കാൻ പോകുന്നു എന്ന തരത്തിൽ പാനിക്ക് വാർത്തകളായിരുന്നു രാത്രി മുഴുവൻ. അതിർത്തിയിലും രാജ്യത്തും ഇന്നലെ നടന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ സൈന്യം നമ്മോട് പറഞ്ഞു.

സ്ഥിരീകരിക്കാത്തതും പാർവതീകരിച്ചതുമായ വാർത്തകൾ നൽകി മനുഷ്യരുടെ മനസ്സമാധാനം കെടുത്തി വാർത്തകൾ വിറ്റ് കച്ചവടം നടത്തുന്ന 'ദൃശ്യ മാധ്യമ കമ്പനികൾ'ആത്മപരിശോധന നടത്തണം. ബിസിനസ്സിന് പറ്റിയ നല്ല ഇവന്റ് ആയി ദയവായി ഈ അവസരത്തെ കാണരുത് ഇതല്ല റേറ്റിങ് കൂട്ടാനും, ബിസിനസ് കിടമത്സരം നടത്താനും പറ്റിയ സമയം. Be Responsible.ഉത്തരവാദിത്വം ഇല്ലാത്ത വാർത്തകൾ നൽകരുത്.തൃശൂർ പൂരം റിപ്പോർട്ട് ചെയ്യുന്നതുപോലെ ആവേശ കമന്ററികൾ അല്ല ജനത്തിന് മുന്നിൽ വിളിച്ചു പറയേണ്ടത്. ഔദ്യോഗികമായ സ്ഥിരീകരണം ഇല്ലാതെ വാർത്തകൾ 'മാർക്കറ്റ്' ചെയ്യുന്നത് കടുത്ത. ദ്രോഹമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+