'കെഎസ്‌യുവും യൂത്ത് കോൺഗ്രസും കൊല്ലാനും ചാവാനും തയ്യാറുള്ള ഗുണ്ടാ ചാവേർ സംഘങ്ങളാണോ' ? ; ആനാവൂർ
ധീരജ് കൊലപാതകം സംബന്ധിച്ചുള്ള കെ പി സി സി അധ്യക്ഷന്റെ പരാമർശനത്തിനെതിരെ സി പി എം നേതാവ് ആനാവൂർ നാഗപ്പൻ. ഇടുക്കിയിൽ ധീരജ് എന്ന വിദ്യാർത്ഥിയെ കൊലപെടുത്തിയതിലൂടെ കോൺഗ്രസ്സിന് നവചൈതന്യം ലഭിച്ചു എന്നാണ് കെ സുധാകരൻ പറയുന്നതെന്നും ഒരു വിദ്യാർത്ഥിയെ അരുംകൊല ചെയ്ത് അതിലൂടെ ഒരു സംഘടനയ്ക്ക് നവചൈതന്യം ഉണ്ടാകും എന്ന് പ്രസ്താവിക്കുന്ന കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ് സുധാകരനെന്നും ആനാവൂർ വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് സുധാകരന്റെ പ്രതികരണം. വായിക്കാം
'ഇടുക്കിയിൽ ധീരജ് എന്ന വിദ്യാർത്ഥിയെ കൊലപെടുത്തിയതിലൂടെ കോൺഗ്രസ്സിന് നവചൈതന്യം ലഭിച്ചു എന്ന് കെ സുധാകരൻ പറയുന്നു. ഒരു വിദ്യാർത്ഥിയെ അരുംകൊല ചെയ്ത് അതിലൂടെ ഒരു സംഘടനയ്ക്ക് നവചൈതന്യം ഉണ്ടാകും എന്ന് പ്രസ്താവിക്കുന്ന കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ.

ധീരജ് വധത്തിന്റെ മാതൃക കേരളത്തിൽ ഒട്ടാകെ പടർത്തണം എന്നാണ് സുധാകരൻ കെഎസ്‌യു സമ്മേളനത്തിൽ ആഹ്വാനം ചെയ്തത്. ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് എല്ലായിടത്തും കെപിസിസി സംരക്ഷണം നൽകുമെന്ന് അദ്ദേഹം ഈ പ്രസംഗത്തിലൂടെ ഉറപ്പ് നൽകിയിരിക്കയാണ്. എല്ലാ ക്യാമ്പസുകൾക്ക് പുറത്തും സംരക്ഷണ സെൽ ഉണ്ടാക്കുമത്രേ. ഫലത്തിൽ കേരളത്തിലെ ക്യാമ്പസുകളിൽ കൊലപാതകം നടത്താൻ എല്ലാവിധ സംരക്ഷണവും നൽകും എന്ന് മാത്രമല്ല കോളേജിന് പുറത്ത് ഗുണ്ടാ സംഘങ്ങളെ ഒരുക്കി നിർത്താൻ കെപിസിസി തയാറാകും എന്ന് കൂടിയാണ് സുധാകരൻ പറഞ്ഞത്.
സുധാകരൻ ഗുണ്ടായിസത്തിലൂടെ വളർന്ന നാലാംകിട രാഷ്ട്രീയനേതാവാണെന്ന് കേരളത്തിൽ പരക്കെ അറിയാം. പക്ഷെ ഇന്നദ്ദേഹം കെ പി സി സി യുടെ പ്രസിഡന്റ് ആണ്. കെ എസ് യു ഉം യൂത്ത് കോൺഗ്രസും ബഹുജന സംഘടനകളാണോ അതോ കൊല്ലാനും ചാവാനും തയ്യാറുള്ള ഗുണ്ടാ ചാവേർ സംഘങ്ങളാണോ ? കോൺഗ്രസാണ് ഇതിന് മറുപടി നൽകേണ്ടത്.
ഏതായാലും കേരളത്തിലെ ക്യാമ്പസുകളിൽ അശാന്തി പടർത്താൻ സമനില തെറ്റിയുള്ള നീക്കങ്ങൾക്കാണ് സുധാകരൻ നേതൃത്വം നൽകുന്നത് എന്നുള്ളത് ഈ നാട് ഗൗരവതരമായിത്തന്നെ കാണണം. ഇതിനെതിരെ ബഹുജനാഭിപ്രായം ഉയർന്ന് വരണം', പോസ്റ്റിൽ ആനാവൂർ പറഞ്ഞു.
'അർപ്പണ ബുദ്ധിയോടെ മരിച്ചുവീഴാൻ തയ്യാറാകുന്ന ഒരുപാട് പേർ കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും ഉണ്ട്. ഇടുക്കിയിൽ നാം അത് കണ്ടു. സിപിഎം ഗുണ്ടായിസത്തിന് മുന്നിൽ തല കുനിക്കാതെ നിന്ന ചെറുപ്പക്കാർ . അവർ കാണിച്ച ആത്‌മധൈര്യം പാർടിക്ക് ഇടുക്കി ജില്ലയിൽ നവചൈതന്യം പകർന്നു എന്നതാണ് സത്യം', എന്നായിരുന്നു സുധാകരന്റെ പരാമർശം.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications