'മോഹന്‍ലാലിനെതിരെ ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയോ?
കൊച്ചി: ചലച്ചിത്രതാരം മോഹന്‍ലാലിന്റെ ആനക്കൊമ്പ് വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ ഹര്‍ജി നല്‍കിയത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണോ എന്ന് ഹൈക്കോടതി.
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പ് ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. കേസില്‍ നടപടിയില്ലെന്നാരോപിച്ച് ഓള്‍ കേരള ആന്റി കറപ്ഷന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരമാര്‍ശം.

ജസ്റ്റിസ് ഹാരൂണ്‍ ഉല്‍ റഷീദാണ് ഹര്‍ജി പരിഗണിച്ചത്. മോഹന്‍ലാലിന് വേണ്ടി സീനിയര്‍ അഡ്വക്കറ്റ് എകെ ദാമോദരന്‍ വാദിച്ചു. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം ചോദിച്ചതിനാല്‍ ഹര്‍ജി മാറ്റിവച്ചു.
2011 ഡിസംബറില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണ്ടെടുത്ത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും അത് വീട്ടില്‍ സൂക്ഷിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മോഹന്‍ലാല്‍ 1972ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതായും പറയുന്നു.












Click it and Unblock the Notifications