കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര മാന്യന്‍മാരാണ് ഐസിസ് തീവ്രവാദികള്‍

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ലോകത്തുള്ള ഏത് തീവ്രവാദികളേക്കാള്‍ മാന്യന്‍മാരും മനുഷ്യത്വമുള്ളവരും ആരെന്ന് ചോദിച്ചാല്‍ ഇന്ത്യക്കാരും മലയാളികളും ഇനി ഒരേ സ്വരത്തില്‍ ആര്‍ത്ത് വിളിക്കും.... ഐസിസ് തീവ്രവാദികള്‍, ഇറാഖിലെ സുന്നി വിമതര്‍...

ലോകത്തൊരിടത്തും കേട്ടിട്ടില്ലാത്ത മാതൃകയിലാണ് തിക്രിത്തില്‍ തീവ്രവാദികള്‍ക്കിടയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരോട് ഐസിസ് തീവ്രവാദികള്‍ പെരുമാറിയത്. ഭക്ഷണവും വെള്ളവും, ഫോണ്‍ ചെയ്യാനുള്ള സൗകര്യവും പിന്നെ മര്യാദയോടുളള പെരുമാറ്റവും. ഏറ്റവും ഒടുവിലിതാ അവരെ അടുത്തുള്ള വിമാനത്താവളത്തിലെക്കുമെന്ന ഉറപ്പും. സന്തോഷലബ്ധിക്കിനി എന്ത് വേണ്ടു....?

ആരും പ്രതീക്ഷിക്കുന്നതായിരുന്നില്ല, തുടക്കം മുതലേ സുന്നി വിമതരുടെ പെരുമാറ്റം. ഇറാഖില്‍ തന്നെ തങ്ങുകയാണെങ്കില്‍ നിലവിലെ ജോലിയില്‍ തുടരാമെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാമെന്നുമായിരുന്നു ആദ്യത്തെ വാഗ്ദാനം. അപൂര്‍വ്വം സമയങ്ങളിലല്ലാതെ കര്‍ശനമായ പെരുമാറ്റവുമുണ്ടായിട്ടില്ല.

ആശുപത്രി സൈന്യം ആക്രമിക്കുമോ എന്ന ഭയത്തിലാണോ നഴ്‌സുമാരെ അവിടെ നിന്ന് മാറ്റിയത് എന്നതില്‍ ഇപ്പോഴും അവ്യക്തയുണ്ട്. എന്നാല്‍ ഇതിനിടയിലും നഴ്‌സുമാരെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാനും മറ്റും അനുവദിക്കുകയും ചെയ്തിരുന്നു. ഏത് തീവ്രവാദികള്‍ ചെയ്യും ഇതെല്ലാം...?

പക്ഷേ ഇറാഖില്‍ ഖിലാഫത്ത് ഭരണം കൊണ്ടുവരുന്നതിന് വേണ്ടി കൂട്ടക്കൊലകള്‍ നടത്തിയവരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ എന്നറിയപ്പെടുന്ന ഐസിസ്. ഇപ്പോള്‍ പേരില്‍ നിന്ന് ഇറാഖും സിറിയയും അവര്‍ എടുത്ത് മാറ്റിയിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് മാത്രം. എന്നിട്ടും മലയാളികളായ ആ നഴ്‌സുമാരോട് അവര്‍ മനുഷ്യത്വത്തോടെ പെരുമാറി. എന്തായിരിക്കും കാരണം...? ചില ദോഷൈകദൃക്കുകള്‍ പറയുന്നതുപോലെ റംസാന്‍ മാസം ആയതുകൊണ്ടാണോ...?

ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ

ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ

താലിബാന്‍, അല്‍ഖ്വായ്ദ എന്നീ സംഘടനകളെ പോലെ ലോകം ഭയപ്പെടുന്ന ഒന്നാണ് ഐസിസ്. ഇറാഖും സിറിയയും കേന്ദ്രീകരിചച് പ്രവര്‍ത്തിക്കുന്ന ജിഹാദികളാണ് ഇവര്‍.

രൂപീകരണം

രൂപീകരണം

2004 ല്‍ ആണ് ഐസിസ് രൂപീകരിക്കപ്പെടുന്നത്.

ലക്ഷ്യം

ലക്ഷ്യം

ഇറാഖിലേയും സിറിയയിലേയും സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഖലീഫ ഭരണം കൊണ്ടുവരിക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

പല പേരുകള്‍

പല പേരുകള്‍

പല പല പേരുകളിലാണ് ഐസിസ് ഇത്ര നാളും അറിയപ്പെട്ടിരുന്നത്. ആദ്യം അല്‍ഖ്വായ് ഗല ഇറാഖ് എന്നായിരുന്നു പേര്. പിന്നീട് ഹില്‍ഫ് അല്‍ മുതായിബീന്‍ എന്നാക്കി. അത് ഇസ്ലാമിക് സ്റ്റേറ്റ് ഓറ് ഇറാഖ് എന്നായി. പിന്നീടത് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് അല്‍ ഷാം ആയി. അല്‍ ദവ്‌ല, ദവ്‌ല ഇസ്ലാമിയ... പേരുകള്‍ നിരവധിയായിരുന്നു.

ആക്രമണം 2006 ല്‍

ആക്രമണം 2006 ല്‍

2006 ല്‍ ഇറാഖിലെ പ്രധാന പട്ടണങ്ങള്‍ പിടിച്ചടക്കിക്കൊണ്ടായിരുന്നു ഐസിസിന്റെ തുടക്കം.

അബൂബക്കര്‍ അല്‍ ബാഗ്ദാദി

അബൂബക്കര്‍ അല്‍ ബാഗ്ദാദി

ഐസിസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് എന്നറിയപ്പെടുന്നത് അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണ്.

സമ്പത്ത്

സമ്പത്ത്

200 കോടി അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുണ്ടത്രെ ഐസിസിന്. കള്ളക്കടത്ത് വഴിയാണ് ഇവര്‍ പണം സ്വരൂപിക്കുന്നത്.

 പോരാളികള്‍

പോരാളികള്‍

ലോകത്തിന്റെ വിവധ ഭാഗത്തായി ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയക്ക് പതിനായിരത്തിലധികം പോരാളികള്‍ ഉണ്ടെന്നാണ് വിവരം. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെല്ലാം ഇവര്‍ക്ക് സാന്നിധ്യമുണ്ട്.

 പീഡകര്‍

പീഡകര്‍

പിടികൂടന്ന ബന്ദികളേയും സൈനികരേയും ക്രൂരമായി പീഡിപ്പിക്കുന്നതും അത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതും ഇവരുടെ പതിവാണ്.

ഇന്ത്യയും ലക്ഷ്യം

ഇന്ത്യയും ലക്ഷ്യം

ഇസ്ലാമിക ലോകമാണ് ഇവരുടെ പരമമായ ലക്ഷ്യം. ഇന്ത്യയില്‍ ഗുജറാത്ത് ആണത്രെ ഇവരുടെ ലക്ഷ്യങ്ങളില്‍ ഒന്ന്.

English summary
Are the ISIS terrorists this much Humanitarians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X