ഇസ്രായേല്‍ സേനയുടെ വിളിയെത്തി കണ്ണൂരിലേക്ക്: ഒരു ലക്ഷം പോര, രണ്ട് ലക്ഷം വേണം, അതും ഇവിടെ തയ്യാർ
ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിനെതിരെ വലിയ രീതിയുള്ള പ്രതിഷേധമാണ് കേരളത്തില്‍ നിന്നും ഉയർന്ന് വന്നിട്ടുള്ളത്. ബിജെപിയും ഏതാനും വലത് സംഘടനകളും ഇസ്രായേലിനേയും പിന്തുണയ്ക്കുന്നുണ്ട്. എങ്കിലും ഭൂരിപക്ഷം മലയാളികളും പാലസ്തീന് നീതി കിട്ടണമെന്ന നിലപാടുള്ളവരാണ്. ഭരണകക്ഷിയായ സിപിഎം ആകട്ടെ വിഷയത്തില്‍ സംസ്ഥാന വ്യാപകമായ പ്രചരണവും നടത്തുന്നുണ്ട്.
ഇസ്രായേലിനെതിരെ ഇത്തരത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുമ്പോഴും ഇസ്രായേല്‍ പൊലീസിന് കേരളവുമായി വളരെ അടുത്ത ബന്ധമുണ്ട്. അതായത് ഇസ്രായേല്‍ പൊലീസ് സേന ധരിക്കുന്ന യൂണിഫോം തയ്യാറാക്കുന്നത് നമ്മുടെ കണ്ണൂരിലെ സ്ത്രീകളായ തയ്യല്‍ തൊഴിലാളികളാണ്. കണ്ണൂരിലെ 'മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിലുള്ള വസ്ത്രനിർമാണ കമ്പനിയാണ് ഇസ്രായേല്‍ സേനയ്ക്കുള്ള യൂണിഫോം തയ്യാറാക്കുന്നത്.

കഴിഞ്ഞ എട്ട് വർഷമായി കണ്ണൂരിലെ ഈ സ്ഥാപനത്തില്‍ നിന്നും ഇസ്രായേല്‍ പൊലീസിനുള്ള യൂണിഫോം കയറ്റി അയക്കുന്നു. മുംബൈയിൽ താമസിക്കുന്ന തോമസ് ഓലിക്കൽ എന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയില്‍ നിന്നും എല്ലാ വർഷവും ഒരു ലക്ഷം യൂണിഫോമാണ് തയ്യാറാക്കുന്നത്. ഗുണനിലവാര പരിശോധനയ്ക്കായി ഇസ്രായേൽ പോലീസ് ഉദ്യോഗസ്ഥർ വർഷത്തില്‍ ഒരിക്കല്‍ കണ്ണൂരിലെ സ്ഥാപനത്തില്‍ എത്താറുമുണ്ട്.
നേരത്തെ ഫിലിപ്പിയൻ ആർമിക്കും കുവൈറ്റിലെ സർക്കാർ ഉദ്യോഗസ്ഥർക്കും മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിഫോം തയ്യാറാക്കിയിരുന്നു. ഇതുവഴിയാണ് ഇസ്രായേല്‍ സേനയ്ക്കുള്ള ഓഡറും കണ്ണൂരിലേക്ക് എത്തുന്നത്. കേരളത്തില്‍ വന്ന് ഫാക്ടറി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് അടക്കുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ഇസ്രായേല്‍ കരാറില്‍ ഒപ്പിടാന്‍ തയ്യാറായത്.
കണ്ണൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള കിൻഫ്ര പാർക്കിൽ 2006 ലാണ് മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ, പോലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ സേവന പ്രവർത്തകർ എന്നിവർക്ക് പുറമെ സ്കൂൾ യൂണിഫോം, സൂപ്പർമാർക്കറ്റ് ജീവനക്കാർക്കുള്ള വസ്ത്രങ്ങൾ, ഡോക്ടർമാരുടെ കോട്ടുകൾ, കോർപ്പറേറ്റ് വസ്ത്രങ്ങൾ എന്നിവയും കമ്പനി നിർമ്മിക്കുന്നുണ്ട്.
കണ്ണൂരിലെ പരമ്പരാഗത ബീഡിനിർമ്മാണ മേഖലയുടെ തകർച്ചയെ തുടർന്ന് തൊഴിലില്ലാത്തവരായി മാറിയ തദ്ദേശവാസികൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരിൽ അപ്പാരൽ യൂണിറ്റ് ആരംഭിച്ചതെന്നാണ് കമ്പനി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇസ്രയേലിനെക്കൂടാതെ, ലോകമെമ്പാടുമുള്ള മറ്റ് വിവിധ രാജ്യങ്ങളിലെ സായുധ സേനകൾക്കും മരിയൻ അപ്പാരൽ യൂണിഫോം വിതരണം ചെയ്യുന്നു.
യൂണിഫോം നിർമാണത്തിൽ വൈദഗ്ധ്യമുള്ളവരാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഇസ്രായേൽ പോലീസ് തന്റെ കമ്പനിയെ സമീപിച്ചതെന്ന് ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശി തോമസ് പറയുന്നു. "അവരുടെ പ്രതിനിധികൾ മുംബൈയിൽ വന്ന് ഇടപാടിനെക്കുറിച്ച് ചർച്ച ചെയ്തു. പിന്നീട്, അവർ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ, ഡിസൈനർമാർ, ക്വാളിറ്റി കൺട്രോളർ എന്നിവരോടൊപ്പം ഫാക്ടറി സന്ദർശിച്ചു. ഏകദേശം 10 ദിവസത്തോളം അവർ ഇവിടെ ഉണ്ടായിരുന്നു," അദ്ദേഹം പറഞ്ഞു.
യുദ്ധം ആരംഭിച്ചതിന് ശേഷവും ഇസ്രായേൽ പോലീസ് കമ്പനിയെ സമീപിക്കുകയും കൂടുതൽ യൂണിഫോമുകൾക്കായി ഓർഡർ നൽകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം മുതൽ അവർ ഒരു പുതിയ ഉൽപ്പന്നത്തിന് ഓർഡർ നൽകിയിട്ടുണ്ടെന്നും ഡിസംബറോടെ ആദ്യ കയറ്റുമതി ചെയ്യുമെന്നും തോമസ് പറഞ്ഞതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
"അവരുടെ പോലീസ് പരിശീലനത്തിനുള്ള കാർഗോ പാന്റും ഷർട്ടും അവർ ഓർഡർ ചെയ്തിട്ടുണ്ട്. നവംബർ അവസാനമോ ഡിസംബർ ആദ്യമോ തുന്നൽ ആരംഭിക്കാനാണ് നീക്കം, കഴിഞ്ഞ എട്ട് വർഷമായി ഞങ്ങൾ ഇസ്രായേൽ പോലീസിന് പ്രതിവർഷം ഒരു ലക്ഷം യൂണിഫോം ഷർട്ടുകൾ വിതരണം ചെയ്യുന്നു. ഇസ്രായേൽ പോലെയുള്ള ഒരു ഉയർന്ന ക്ലാസ് പോലീസ് സേനയ്ക്ക് ഞങ്ങൾ യൂണിഫോം ഷർട്ടുകൾ വിതരണം ചെയ്യുന്നു എന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്," തോമസ് പറഞ്ഞു.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications