സ്വർണം വിൽക്കുമ്പോൾ ശരിക്കുളള വിലയല്ലേ കിട്ടുന്നത്? തൂക്കത്തിൽ നടത്തുന്ന വൻ തട്ടിപ്പ്, സ്വർണവ്യാപാരി പറയുന്നു

സ്വർണത്തിന്റെ വില പ്രതീക്ഷിക്കുന്നതിലും മുകളിലേക്ക് പോയത് കൊണ്ട് തന്നെ ഈ രംഗത്ത് തട്ടിപ്പുകളുടെ എണ്ണവും വളരെ കൂടുതലായിരിക്കുകയാണ്. സ്വർണവില കൂടുമ്പോൾ പലരും കയ്യിലുളള പഴയ സ്വർണം വിൽക്കാനായി ജ്വല്ലറികളിലേക്ക് കൊണ്ട് ചെല്ലും.

എന്നാൽ കൊടുക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന് തുല്യമായ പണം ഉപഭോക്താവിന് എല്ലായിടത്ത് നിന്നും ലഭിക്കാറുണ്ടോ. ഈ രംഗത്ത് വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് സീ ന്യൂസ് മലയാളത്തോട് പറഞ്ഞു.

അരുൺ മാർക്കോസിന്റെ വാക്കുകൾ: ' സ്വര്‍ണത്തിന്റെ തൂക്കത്തില്‍ വലിയ വ്യത്യാസം കാണിക്കുന്ന വലിയ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ ഒരുപാട് ഉണ്ട്. അങ്ങനെയുളള ആളുകളില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഉപഭോക്താവ് മറ്റൊരു ജ്വല്ലറിയില്‍ കയറി തൂക്കം നോക്കണം. വില ചോദിക്കുക തന്നെ വേണം എന്നാണ് അഭിപ്രായം.

Gold

കുറഞ്ഞ പക്ഷം ആഭരണത്തിന്റെ തൂക്കം ആ വില്‍ക്കുന്ന ജ്വല്ലറിയില്‍ അല്ലാതെ മറ്റൊരു ജ്വല്ലറിയില്‍ കൂടി നോക്കി ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്. ഇപ്പോഴത്തെ ന്യൂജന്‍ ജ്വല്ലറികളാണ് അതിന് ചുക്കാന്‍ പിടിക്കുന്നത്. അവിടെ ചെല്ലുമ്പോള്‍ ഒരുപാട് ആളുകള്‍ പറ്റിക്കപ്പെടുന്നു എന്നുളള വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നുണ്ട്.

നേരിട്ട് പറയുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവരുടെ വിവരങ്ങളും മറ്റും ഞങ്ങളോട് പങ്കുവെച്ചിട്ടുമുണ്ട്. ഒരുപാട് സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴും അത്തരം അനുഭവങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെ ചില ആളുകളുടെ പ്രവര്‍ത്തി മൂലം സ്വര്‍ണവ്യാപാര മേഖലയ്ക്ക് മൊത്തത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ല.

സ്വര്‍ണം ഒരു അമൂല്യമായ സമ്പത്ത് ആണ്. എപ്പോഴും സ്വര്‍ണമെന്നത് പെട്ടെന്ന് പണമാക്കാന്‍ സാധിക്കുന്ന വസ്തുവാണ്. അത് പണ്ട് കാലം മുതലേ ആളുകള്‍ വലിയൊരു സമ്പത്തായി സൂക്ഷിക്കുന്നതാണ്. അത് വില്‍ക്കുമ്പോള്‍ അവര്‍ പറ്റിക്കപ്പെടുക എന്ന് പറയുന്നത് വളരെ ദുഖകരമായ ഒരു അവസ്ഥയാണ്. അങ്ങനെ ആരും പറ്റിക്കപ്പെടാന്‍ പാടില്ല.

എല്ലാ ഉപഭോക്താക്കളും വളരെ ശ്രദ്ധയോടെ വേണം സ്വര്‍ണം വില്‍ക്കുകയും വാങ്ങുകയും ചെയ്യാന്‍. വിശ്വസ്തതയുളള ജ്വല്ലറികളില്‍ വേണം പോകാന്‍. ഒരു സെക്കന്‍ഡ് ഒപീനിയന്‍ എപ്പോഴും എടുക്കണം. രണ്ട് ജ്വല്ലറികളിലെങ്കിലും സ്വര്‍ണത്തിന്റെ ഭാരം നോക്കണം. ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ഇതേ ഉളളൂ മാര്‍ഗം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma