Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിൽക്കുന്നുണ്ടോ? ഇതുകൂടി ഒന്ന് അറിഞ്ഞേക്ക്..ഇല്ലെങ്കിൽ കൈയ്യീന്ന് കാശ് പോകുമെന്ന് വ്യാപാരികൾ

സ്വർണ വില ഇന്ന് കേരളത്തിൽ റെക്കോഡ് തൊട്ടിരിക്കുകയാണ്.പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,065 രൂപയായി. കഴിഞ്ഞ 13 ദിവസം കൊണ്ട് മാത്രം 5480 രൂപയുടെ വർധനനവാണ് സ്വർണ വിലയിൽ ഉണ്ടായത്. വില കുതിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങാൻ ആളുകൾ മടിക്കുകയാണെങ്കിലും വിൽക്കാനായി ധാരാളം പേർ എത്തുന്നുണ്ടെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണം ഇങ്ങനെ

'ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 1.12-1.15 ലക്ഷം രൂപ നൽകിയാൽ മാത്രമേ ഒരു പവൻ സ്വർണം ലഭിക്കുകയുള്ളൂ. സ്വർണ്ണവില അതിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരിക്കുന്നു. 13000 എന്ന മാന്ത്രിക സംഖ്യ കടന്ന് 13030 എന്ന വിലയിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില വീണ്ടും വർദ്ധിക്കാനുള്ള ഒരു സാധ്യതയാണ് കാണുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ വീണ്ടും കൂടുതൽ ഉയരങ്ങളിലേക്ക് സ്വർണ്ണ വില എത്താം. ഈ ഒരു ആഴ്ചക്ക് ശേഷം സ്വർണവില വീണ്ടും തിരിച്ച് താഴേക്ക് കുറയാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പക്ഷെ ഇതൊക്കെ വലിയൊരു പ്രശ്നമായി വ്യാപാരികളെ ബാധിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്ക് കസ്റ്റമേഴ്സ് എത്തുന്നത് വളരെ വലിയ തോതിൽ കുറഞ്ഞിരിക്കുന്നു.

goldselling2

ആളുകൾ വലിയ ആശങ്കയോടു കൂടിയാണ് ഈ സ്വർണവിലയുടെ വർദ്ധനവിനെ കാണുന്നത്. അതുകൊണ്ടുതന്നെ ആളുകൾ ജ്വലറിയിലേക്ക് എത്തുന്നതിനകത്ത് വലിയ ഒരു കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് .അത് വ്യാപാരികളെ വലിയ ആശങ്കയിൽ ആഴ്ത്തിയിട്ടുമുണ്ട്. . സ്വർണം വിൽപനക്കുള്ള അന്വേഷണം ആളുകൾ കൂടുതലായി നടത്തുന്ന ഒരു സമയം കൂടിയാണിത്. കാരണം സ്വർണം വാങ്ങാനായിട്ട് പല ആളുകൾക്കും സാമ്പത്തികമായി സാധിക്കുന്നില്ല. പക്ഷേ പല ആവശ്യങ്ങൾക്കുമായി ആളുകൾ സ്വർണം വാങ്ങാനെത്തുന്നുണ്ട്. ആളുകൾ ഒക്കെ കൂടുതലായി കയ്യിലുള്ള ആഭരണങ്ങൾ വിറ്റ് പണമാക്കാനായിട്ട് ജ്വലറിയിലേക്ക് എത്തുന്നുണ്ട്. ഇതിനെ ഒരു വലിയ മാർക്കറ്റ് ആയി കണ്ടുകൊണ്ട് കുറെയധികം ആളുകൾ ഈ സ്വർണം വാങ്ങുന്ന മേഖലയിലേക്ക് പുതിയതായി കടന്നുവന്നിട്ടുമുണ്ട്.

സ്ഥിരമായി വ്യാപാരം ചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസ്യതയുള്ള ജ്വല്ലറികൾക്ക് അതൊരു വലിയ ഭീഷണിയായിട്ടുണ്ട്. ഒരു വ്യാപാര സ്ഥാപനം പോലും ഇല്ലാതെ വെറുതെ പരസ്യങ്ങൾ മാത്രം കൊടുത്ത് ഈ ഫീൽഡിലേക്ക് ഇറങ്ങിയ ആളുകളുണ്ട് . ഇവരൊക്കെ സാധാരണക്കാരെ ചൂഷണം ചെയ്യുന്നുണ്ട്. അവരിൽ നിന്നൊക്കെ നേരിടുന്ന ഒരു സാഹചര്യവും നിലവിലുണ്ട് അതിനെയൊക്കെ അതിജീവിച്ച് വേണം മുന്നോട്ട് പോകാൻ.

വീടുകളിൽ ഒക്കെ പോയി ആളുകൾ സ്വർണം എടുക്കുന്ന ഒരു തലത്തിലേക്ക് ഫീൽഡിലേക്ക് ആളുകൾ എത്തിയിരിക്കുകയാണ് .വീടുകളിലൊക്കെ പോയി എടുക്കുമ്പോൾ തൂക്കം ഒക്കെ എത്ര കൃത്യമായിരിക്കും ആയിരിക്കും എന്നുള്ള കാര്യത്തിലൊക്കെ വലിയ ഒരു ചോദ്യചിഹ്നം മുന്നിലുണ്ട്. ഇങ്ങനെയുള്ള ചില പ്രശ്നങ്ങളും ഈ ഒരു സ്വർണം വിൽപനക്ക് വരുന്ന വിൽക്കാനായിട്ട് ചെല്ലുന്ന ആളുകൾ നേരിടുന്നുണ്ട് എന്നുള്ള ഒരു സത്യവും മറച്ചുവെക്കാനായിട്ട് സാധിക്കുന്നില്ല.

പക്ഷേ എന്നാലും മാർക്കറ്റുകളിൽ സ്വർണം വിൽപനക്കായിട്ട് ആളുകൾ എത്തുന്നുണ്ട്. സ്വർണം എപ്പോഴും ഒരു സുരക്ഷിത നിക്ഷേപം തന്നെയാണ്. ആളുകളുടെ കയ്യിൽ വളരെ ചെറിയ വിലയ്ക്ക് വാങ്ങിയ ആഭരണങ്ങളാണ് അവരിപ്പോൾ വിൽക്കുമ്പോൾ വലിയ വില ലഭിക്കുന്നത്. അതുതന്നെ ഒരു സാധാരണക്കാരനെ സംബന്ധിച്ച് അല്ലെങ്കിൽ ഒരു ഏതൊരു ഉപഭോക്താവിനെ സംബന്ധിച്ചും വലിയ അനുഗ്രഹമാണ്. 10 പവൻ വെച്ചു കഴിഞ്ഞാൽ അവർക്ക് 10 ലക്ഷം രൂപയ്ക്ക് മുകളിലാണ് കിട്ടുന്നത്. ഇത് ഒരു കാലത്തും ഉണ്ടാകാത്ത ഒരു കുതിപ്പാണ്. ഒരു അഞ്ചു വർഷം മുന്നേ അല്ല രണ്ടു വർഷം മുന്നേ മൂന്നു വർഷം മുന്നേ ഒക്കെ 30,000ത്തിനും 40,000ത്തിനും ഒക്കെ വാങ്ങിയ ആഭരണങ്ങൾക്കാണ് ഇപ്പോൾ ഈ ഒരു ലക്ഷത്തിന് മുകളിൽ വില ലഭിക്കുന്നത്', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+