മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ കട്ടൗട്ടര്‍ കെട്ടുന്നതിനിടെ കമുക് തലയില്‍ വീണ് മലപ്പുറത്ത് യുവാവ് മരിച്ചു
മലപ്പുറം: മമ്മുട്ടി ഫാന്‍സിന്റെ കട്ടൗട്ടര്‍ കെട്ടുന്നതിനിടെ കഴുങ്ങ് തലയില്‍ വീണ് യുവാവ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് മുതുകാട് സ്വദേശി നെല്ലിക്കല്‍ വാസുവിന്റെ മകന്‍ ഷിനോജ്(28)ആണ് മരിച്ചത്.
എടപ്പാള്‍ ഗോവിന്ദ തിയറ്റര്‍ കോമ്പൗണ്ടില്‍ ഇന്നലെ വൈകിയിട്ട് ആറ് മണിയോടെ മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തില്‍ കട്ടൗട്ട് വെക്കുന്നതിനായി വണ്ടിയില്‍ നിന്നും കമുക് ഇറക്കുന്നതിനിടയില്‍ ഷിനോജിന്റെ ദേഹത്ത് അബദ്ധത്തില്‍ കമുക് വീഴുകയായിരുന്നു.

മരിച്ച ഷിനോജ്(28).
തലക്ക് പരിക്കേറ്റ ഷിനോജിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഗെയില്‍: സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറാവണമെന്ന് മുസ്ലിം ലീഗ്
മമ്മുട്ടി ആരാധകന്റെ ആകസ്മിക മരണം പ്രദേശത്തെ മുഴുവന്‍ ദുഖത്തിലാക്കി. അടുത്ത ദിവസം പുറത്തിറങ്ങുന്ന മമ്മുട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെ കട്ടൗട്ടര്‍ കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.

സ്ഥാപിക്കാന്‍ കൊണ്ടുവന്ന മാസ്റ്റര്‍പീസിന്റെ കട്ടൗട്ടര്‍.
മമ്മുട്ടിയുടെ കടുത്ത ആരാധകനായിരുന്നു മരിച്ച ഷിനോജ് തൃശ്ശൂര്‍ അമല ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് (ചൊവ്വാഴ്ച)ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഷിനോജിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും പ്രദേശവാസികളെയും ഏറെ ദുഖത്തിലാക്കി. അമ്മ ലക്ഷ്മി,സഹോദരന്‍: ഷിബി.












Click it and Unblock the Notifications