രാജന്റെ കുറ്റസമ്മത മൊഴി പുറത്ത്; ആതിരയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പോലീസിന് ഒഴിയാനാകുമോ?
Recommended Video

അരീക്കോട്: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മകളെ കുത്തിക്കൊന്ന സംഭവത്തില്‍ പിതാവിന്റെ കുറ്റസമ്മത മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. മലപ്പുറം ഡിവൈഎസ്പിയാണ് രാജനെ ചോദ്യം ചെയ്തത്.
ആതിരയും ബ്രിജേഷും തമ്മിലുള്ള ബന്ധത്തെ ആദ്യം മുതലേ എതിര്‍ത്തിരുന്ന ആളാണ് രാജന്. ബ്രിജേഷ് താഴ്ന്ന ജാതിയില്‍ പെട്ട ആളാണ് എന്നതായിരുന്നു ഇതിന് കാരണം പറഞ്ഞിരുന്നത്. എന്നാല്‍ അതിന്റെ പേരില്‍ രാജന് മകളെ കൊന്നുകളയും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ബ്രിജേഷുമായുള്ള ബന്ധം ഉപേക്ഷിക്കണം എന്ന് പലതവണ മകളോട് ആവശ്യപ്പെട്ടിരുന്നതായി രാജന് പറഞ്ഞിട്ടുണ്ട്. സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് വിവാഹത്തിന് സമ്മതിച്ചത് എന്നും പറയുന്നു. പക്ഷേ, വിവാഹത്തല്ലേന്ന് രാജന് ആതിരയെ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.

അപമാനം ഭയന്ന്
മകള്‍ ദളിത് യുവാവിനെ വിവാഹം കഴിക്കുന്നത് കുടുംബത്തിന് അപമാനം ഉണ്ടാക്കും എന്നാണ് രാജന് വിശ്വസിച്ചിരുന്നത്. ആ അപമാനം ഭയന്നാണ് വിവാഹം നടക്കാതിരിക്കാന്‍ മകളെ കൊന്നത് എന്നാണ് രാജന് പോലീസിന് നല്കിയ മൊഴി. ദളിത് യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന് മകളെ പലതവണ നിര്‍ബന്ധിച്ചിരുന്നുവെന്നും രാജന് പോലീസിനോട് പറഞ്ഞിട്ടുണ്ട്. അരീക്കോട് നടന്നത് ദുരഭിമാന കൊലപാതകം തന്നെയാണ് എന്നാണ് പോലീസും സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ അടുത്ത ദിവസം തന്നെ അരീക്കോട് പോലീസ് രാജന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.

കല്യാണത്തലേന്ന് വരെ
ക്രൂരമായ ഈ കൃത്യം നിര്‍വ്വഹിക്കാന്‍ രാജന് കല്യാണത്തിന്റെ തലേ ദിവസം വരെ കാത്തിരിക്കുകയായിരുന്നു. മദ്യലഹരിയില്‍ ആണ് കൃത്യം നിര്‍വ്വഹിച്ചത് എന്നും രാജന് പോലീസിനോട് പറഞ്ഞിട്ടുണ്ട്. മദ്യലഹരിയില്‍ ആയിരുന്നു രാജന് വീട്ടില്‍ വലിയ ബഹളം ആണ് ഉണ്ടാക്കിയത്. പിന്നീട് ആതിരയ്ക്ക് വിവാഹത്തിനായി വാങ്ങിയ വസ്ത്രങ്ങളെല്ലാം എടുത്ത് തീയിടുകയും ചെയ്തു. അതിന് ശേഷം കത്തി അന്വേഷിക്കാന്‍ തുടങ്ങിയോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് ബന്ധുക്കള്‍ക്കും മനസ്സിലായി. രാജന്റെ സഹോദരി തന്നെയാണ് ആതിരയെ വീട്ടില്‍ നിന്ന് മാറ്റിയത്.

അയല്‍ വീട്ടില്‍ ഒളിച്ചിട്ടും
തൊട്ടടുത്ത വീട്ടിലാണ് രാജന്റെ സഹോദരി ആതിരയെ ഒളിപ്പിച്ചത്. വീട്ടിനകത്ത്, മുറിയില്‍ കട്ടിലിന് അടിയില്‍ ആയിരുന്നു ആതിര ഇരുന്നിരുന്നത്. വാതില്‍ അകത്ത് നിന്ന് പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ വാതില്‍ ചവിട്ടിത്തുറന്ന് രാജന് അകത്ത് കയറുകയായിരുന്നു. ആതിരയെ കട്ടിലിനടിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കത്തികൊണ്ട് ആഞ്ഞ് കുത്തി. നെഞ്ചിലായിരുന്നു കുത്തിയത്. ഹൃയത്തില്‍ ഏറ്റ മുറിവാണ് ആതിരയുടെ മരണത്തിലേക്ക് നയിച്ചത്. കുത്തിയതിന് ശേഷവും രാജന് കത്തി വീശി അടുത്ത് വരുന്നവരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

പോലീസ് മറുപടി പറയണം
ആതിരയും ബ്രിജേഷും തമ്മിലുള്ള വിവഹം കൊയിലാണ്ടിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചതായിരുന്നു. അപ്പോഴാണ് അരീക്കോട് പോലീസ് സ്റ്റേഷനില്‍ മധ്യസ്ഥ ചര്‍ച്ച നടന്നത്. തുടര്‍ന്ന് താന്‍ തന്നെ വിവാഹം നടത്തിത്തരാം എന്ന് രാജന് ഉറപ്പ് നല്‍കുകായിരുന്നു. തുടര്‍ന്നാണ് ആതിരയോട് പിതാവിനൊപ്പം പോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചത്. അപ്പോഴും, ആതിരയുടെ സുരക്ഷയെ പറ്റി ബ്രിജേഷിനും ബന്ധുക്കള്‍ക്കും ആശങ്കയുണ്ടായിരുന്നു. ഈ കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്ന് പറഞ്ഞിട്ടും എന്തിന് ആതിരയെ രാജനൊപ്പം വിട്ടു എന്ന ചോദ്യമാണ് ബ്രിജേഷും ബന്ധുക്കളും ചോദിക്കുന്നത്.

അവസാനം പറഞ്ഞത്
കൊല്ലപ്പെടുന്ന അന്ന് വൈകുന്നേരവും ആതിര ബ്രിജേഷിനെ ഫോണില്‍ വിളിച്ചിരുന്നു. അപ്പോഴും ആതിരക്ക് വലിയ തോതില്‍ ഭയം ഉണ്ടായിരുന്നു. തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അച്ഛന് സമ്മതിക്കില്ലെന്നാണ് ആതിര ബ്രിജേഷിനോട് പറഞ്ഞത്. ഏത് വിധേനയും രക്ഷപ്പെടണം എന്നും പറഞ്ഞിരുന്നു. എന്നാല്‍ വൈകീട്ട് ബ്രിജേഷ് കേള്‍ക്കുന്നത് ആതിരയെ അച്ഛന് കത്തികൊണ്ട് കുത്തി എന്ന വാര്‍ത്തയായിരുന്നു. ആതിര അപ്പോള്‍ തന്നെ കൊല്ലപ്പെട്ടിരുന്നെങ്കിലും അക്കാര്യം ബ്രിജേഷിനെ ബന്ധുക്കള്‍ അറിയിച്ചിരുന്നില്ല. പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആതിര കൊല്ലപ്പെട്ട കാര്യം ബ്രിജേഷ് അറിയുന്നത് തന്നെ.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications