Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏഴാംക്ലാസിന് മുകളിലുള്ളവരുടെ ശ്വാസകോശം സ്പോഞ്ചല്ലേ? അതോ സ്റ്റീലാണോ?'; കളക്ടർക്ക് പൊങ്കാല

അതേസമയം തീപിടിത്തത്തില്‍ ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്നും ഇന്നത്തോടെ പൂര്‍ണമായും തീ അണയ്ക്കാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി എംബി രാജേഷ് പറഞ്ഞു

 brahmapura-1678087600.jpg -Properties Reuse Image

ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിൽ തീപിടിത്തത്തെ തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഏഴാം ക്ലാസ് വരേയുള്ള വിദ്യാർഥികൾക്കായിരുന്നു അടിയന്തര സാഹചര്യം കണക്കിലെടുത്ത് കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ കളക്ടറുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിവൽ കടുത്ത വിമർശനം ഉയരുകയാണ്. വിദ്യാർത്ഥികൾക്ക് മുഴുവനായു അവധി പ്രഖ്യാപിക്കാതെ നിശ്ചിത ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി നൽകിയതാണ് ചിലരെ ചൊടിപ്പിച്ചത്.

അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു കളക്ടർ അവധി പ്രഖ്യാപിച്ചത്. വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമായിരുന്നു അവധി പ്രഖ്യാപിച്ചത്.

ഇത് സംബന്ധിച്ചുള്ള കളക്ടറുടെ പോസ്റ്റിന് താഴെ വന്ന കമന്റുകൾ ഇങ്ങനെ-
'എഴാം ക്ലാസിന് മുകളിൽ ഉള്ള കുട്ടിക്കൾക്ക് അന്തരീക്ഷ മലിനീകരണം മൂലം ഒരു പ്രശ്നവും വരില്ലേ, 8 മുതലുള്ള കുട്ടികൾ ശ്വസിക്കേണ്ടതില്ലേ?, ഏഴാം ക്‌ളാസു മുതൽ മുകളിലേക്കുള്ള ക്‌ളാസുകളുടെ ജനലും വാതിലും ശക്തമായി അടച്ചു പൂട്ടിയാൽ മതി. അന്തരീക്ഷവായു കടക്കില്ല, അഥവാ കടന്നാൽ തന്നെ 'കടക്കു പുറത്ത്' എന്ന് പറഞ്ഞാൽ മതിയാകും' ഏഴു മുതലുള്ള ക്ലാസുകളിലേക്ക് കയറാത്ത ഒരു പ്രത്യേക തരം പുകയാണ്, 'ഏഴാം ക്ലാസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്റ്റീലിന്റെ ശ്വാസകോശമാണോ? ഇതിന്റെ ശാസ്ത്രീയ വശം ഒന്ന് വിശദമാക്കാമോ കലക്ടർ?, ഏഴാം ക്ലാസ് മുതലുള്ള കുട്ടികൾ ശ്വസിക്കാറില്ലേ ഇങ്ങനെ പോകുന്നു കമന്റുകൾ. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്നും കുട്ടികൾ അടക്കമുള്ളവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും പലരും കുറിക്കുന്നു.

അതേസമയം തീപിടിത്തത്തില്‍ ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്നും ഇന്നത്തോടെ പൂര്‍ണമായും തീ അണയ്ക്കാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി എംബി രാജേഷ് പറഞ്ഞു. തീപിടുത്തത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. വീഴ്ച ഉണ്ടോ എന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+