കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്ത് ന്യായം? കോടതി ശിക്ഷിച്ചാൽ മാത്രം രാജിയെന്ന വാദം തെറ്റ്; ആഞ്ഞടിച്ച് വിഡി സതീശൻ

Google Oneindia Malayalam News

ദില്ലി; നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടിയുടെ രാജിയ്ക്കായി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം. വിദ്യാഭ്യസ മന്ത്രി പ്രതിക്കൂട്ടിൽ നിൽക്കേണ്ട ആളാണെന്നും മുഖ്യമന്ത്രി സുപ്രീം കോടതിയെ അവഹേളിയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് പിന്നാലെയായിരുന്നു വിഡി സതീശന്റെ പ്രതികണം.

122-1626198283.j

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

മുഖ്യമന്ത്രി ശിവൻകുട്ടിയെ സംരക്ഷിക്കുകയആണ്. വിചാരണ ചെയ്യപ്പെടേണ്ട കുറ്റം തന്നെയാണ് വി ശിവൻകുട്ടി ചെയ്തത്. കോടതി ശിക്ഷിച്ചാല്‍ മാത്രം രാജിയെന്ന വാദം അംഗീകരിക്കാനാകില്ല, സതീശൻ പറഞഅഞു. നിയമസഭയിൽ നടന്ന സംഭവങ്ങൾ അതിനകത്ത് തന്നെ ഒതുങ്ങി നിന്നതാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിനെതിരേയും മന്ത്രി രംഗത്തെത്തി. കേരള , പഞ്ചാബ് നിയമസഭകളിലെ അക്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ മറുപടി.

ഖജനാവിൽ നിന്നെടുത്ത പണം കൊണ്ട് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് സുപ്രീം കോടതിയിൽ പരാജയപ്പെട്ടത്. നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ച ആളാണോ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കേണ്ടതെന്നും വിഡി സതീശൻ ചോദിച്ചു.

ശിവൻകുട്ടി രാജിവെയ്ക്കേണ്ടതില്ലെന്നും കേസ് നിയമപരമായി തന്നെ നേരിടുമെന്നുമായിരുന്നു ഇന്ന് സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേസിൽ പ്രതിയായത് കൊണ്ട് മന്ത്രിയായി തുടരാൻ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടപത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് സഖ്യത്തെ ചതിച്ചവർക്ക് എട്ടിന്റെ പണി; മന്ത്രിസഭയിൽ നിന്ന് തെറിക്കും?പിടിമുറുക്കി ആർഎസ്എസ്കോൺഗ്രസ് സഖ്യത്തെ ചതിച്ചവർക്ക് എട്ടിന്റെ പണി; മന്ത്രിസഭയിൽ നിന്ന് തെറിക്കും?പിടിമുറുക്കി ആർഎസ്എസ്

മന്ത്രി ദേവര്‍കോവില്‍ കളം മാറിയേക്കും; വഹാബുമായി രഹസ്യചര്‍ച്ച... ധൃതിപിടിച്ച നീക്കത്തിന് പിന്നില്‍?മന്ത്രി ദേവര്‍കോവില്‍ കളം മാറിയേക്കും; വഹാബുമായി രഹസ്യചര്‍ച്ച... ധൃതിപിടിച്ച നീക്കത്തിന് പിന്നില്‍?

ഐഎൻഎൽ പിളർപ്പിൽ മധ്യസ്ഥ ശ്രമവുമായി കാന്തപുരം; നിലപാടിലുറച്ച് കാസിം-വഹാബ് പക്ഷങ്ങൾഐഎൻഎൽ പിളർപ്പിൽ മധ്യസ്ഥ ശ്രമവുമായി കാന്തപുരം; നിലപാടിലുറച്ച് കാസിം-വഹാബ് പക്ഷങ്ങൾ

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

English summary
Argument of resignation only if convicted by court is wrong slams vd satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X