കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതിയുടെ വരദാനമായി അരിക്കലും കൊച്ചരിക്കലും- പരിസ്ഥിതി ദിനം സ്‌പെഷ്യല്‍

  • By Desk
Google Oneindia Malayalam News

പിറവം: പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പിറമാടം കൊച്ചരീക്കല്‍ ഗുഹയും, അരീക്കല്‍ വെള്ളച്ചാട്ടവും കാണാന്‍സഞ്ചാരികളുടെ തിരക്ക്. കിലോമീറ്ററുകള്‍ നീളമുള്ള ഗുഹയും ഒരിക്കലും വറ്റിയിട്ടില്ലാത്ത നീരുറവയും, വിശാലമായ ചിറയും, നാലാള്‍ കൈ പിടിച്ചു നിന്നാലും ചുറ്റെത്താത്ത കൂറ്റന്‍ ചീനി മരങ്ങളും, മരക്കൊമ്പുകളിലെ കൂറ്റന്‍ കടന്നല്‍ക്കൂടുകളും ജൈവവൈവിധ്യവുമുള്ള പാമ്പാക്കുട പഞ്ചായത്തിലെ കൊച്ചരിക്കല്‍ ഗുഹ രാജാക്കന്‍മാരുടെ ഒളിത്തവളമായും പറയപ്പെടുന്നു. ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് അരീക്കല്‍ വെളിച്ചാട്ടം.ദിവസേന നൂറുകണക്കിനാളുകളാണ് കാനന മനോഹാരിത തുളുമ്പുന്ന വെള്ളച്ചാട്ടം കണാന്‍ എത്തുന്നത്. പഞ്ചായത്ത് ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാന്‍ വ്യൂ പോയിന്റ് , വെള്ളച്ചാട്ടത്തില്‍ കുളിക്കാല്‍ പ്രത്യേക സൗകര്യം എന്നിവയുണ്ട്.

piravom

രാജാക്കന്‍മാരും, നാടുവാഴികളും, ശത്രുക്കളില്‍ നിന്നും രക്ഷപെട്ട് പുഴ മാര്‍ഗം വന്ന് പെട്ടെന്ന് അപ്രത്യക്ഷമാകാന്‍ പണ്ട് കൊച്ച രീക്കല്‍ പോലുള്ള ഗുഹകള്‍ ഉപയോഗിച്ചിരുന്നു. പുഴയോരത്തെ പൊന്തക്കാടുകള്‍ക്കിടയില്‍ ഇത്തരം

ഗുഹാമുഖങ്ങള്‍ എളുപ്പം കണ്ടെത്താനാകില്ല. കൊച്ചരിക്കലെ ഗുഹ മുഖത്തെ ഉറവ ഒഴുകുന്ന കൈത്തോട്ടിലെ നടുഭാഗം കുഴിഞ്ഞ കല്ല്ചരിത്ര ശേഷിപ്പായി അവശേഷിക്കുന്നു. കല്ലുകൊണ്ടുള്ള ആയുധ നിര്‍മ്മാണം നടന്നതാനുള്ള തെളിവാണിതെന്നും വാദമുണ്ട്.

മൂവാറ്റുപുഴയാറില്‍ കയനാട് കടവില്‍ നിന്നും ആകാശമാര്‍ഗം നോക്കുമ്പോള്‍ മൂന്നു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം, നാട്ടുകാരുടെ അറിവു വച്ച് ഗുഹയുടെ നീളം മൂന്നു മൈലാണ്. രണ്ടായിരത്തില്‍ ഉണ്ടായ ഭൂമികുലുക്കമാണ് ഗുഹയുടെ ഉള്‍വശം ഇടിയാന്‍ കാരണം. ഇതോടെ ഗുഹയില്‍ തമ്പടിച്ചിരുന്ന വാവലുകളും പോയി.

കൂറ്റന്‍ ചീനി മരത്തിന്റെ വേരില്‍ കൂടി കയറിയാല്‍ പത്തടിയിലേറെ ഉയരത്തിലുള്ള ഗുഹ മുഖത്തെത്താം.ആദ്യത്തെ ഇരുപതടി ചെറുതായൊന്നു കുനിഞ്ഞാല്‍ കടന്നു പോകാം. പിന്നീട് ഇരുന്നു നിരങ്ങിയാല്‍ കുറെ ദൂരം കൂടി പോകാം.

English summary
ariakl and kozharikal cave beauty in piravom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X