ദിലീപിനെ കത്രിക പൂട്ടിട്ട് പൂട്ടാന്‍ ഉപഗ്രഹം' വരെ...!! ഇതില്‍ രക്ഷപ്പെടാനാവില്ല...! കള്ളി പൊളിയും !
കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അറസ്റ്റിലായത് എങ്കിലും ദിലീപിനെതിരെ മറ്റ് ആരോപണങ്ങളുടേയും പരാതികളുടേയും പ്രളയമാണ്. ഭൂമി കയ്യേറ്റങ്ങളും സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളും തുടങ്ങി വ്യക്തിപരമായ ആരോപണങ്ങളും നിരവധിയുണ്ട്. അതിനിടെ കുമരകത്തേയും ചാലക്കുടിയിലേയും കയ്യേറ്റമല്ല എന്ന് റിപ്പോര്‍ട്ട് വന്നത് ദിലീപിന് ആശ്വാസമായി. എന്നാല്‍ കരമാലൂരില്‍ കളി മാറും. ക്രമക്കേട് നടന്നിട്ടുണ്ട് എങ്കില്‍ പണിപാളും.

പുഴ കയ്യേറ്റം
കൊച്ചി കരുമാലൂരില്‍ രണ്ട് ഏക്കര്‍ ഭൂമിയാണ് ദിലീപിന്റെ പേരിലുള്ളത്. ഇതില്‍ 30 സെന്റ് ഭൂമി പുഴ കയ്യേറിയതാണ് എന്നാണ് കരുമാലൂര്‍ പഞ്ചായത്ത് കണ്ടെത്തിയിരിക്കുന്നത്. ഈ ഭൂമിയില്‍ ഇതുവരെ സര്‍വ്വേ നടത്താന്‍ സാധിച്ചിട്ടില്ല.

ഭൂമി അളക്കാനായില്ല
കയ്യേറ്റം നടന്നുവെന്ന റിപ്പോര്‍ട്ട് വന്ന് ഒരാഴ്ചയില്‍ ഏറെ ആയിട്ടും ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. രേഖകള്‍ ഇല്ലാത്തതാണ് ഇവിടെ സര്‍വ്വേയ്ക്ക് റവന്യൂവകുപ്പിന് തടസ്സമാവുന്നത്. ഈ തടസ്സം മാറ്റാനാണ് പുതിയ നീക്കം.

ഇനി ഉപഗ്രഹ സർവ്വേ
ഭൂമി അളക്കാന്‍ ഉപഗ്രഹ സര്‍വ്വേ നടത്താനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുളള അപേക്ഷ റവന്യൂ വകുപ്പ് കൊച്ചി കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ നേരത്തെ തന്നെ വ്യാപകമായി പുഴ കയ്യേറ്റം നടന്നിട്ടുണ്ട്.

ചിത്രങ്ങളെടുക്കും
ഈ സാഹചര്യത്തിലാണ് ഉപഗ്രഹ സര്‍വ്വേ വഴി കയ്യേറ്റം കണ്ടെത്താന്‍ ശ്രമം നടത്തുന്നത്. തിരുവനന്തപുരത്തെ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററില്‍ നിന്നും ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കുകയാണ് റവന്യൂവകുപ്പ് ലക്ഷ്യമിടുന്നത്.

അടുത്ത കുരിശ്
ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചാല്‍ സര്‍വ്വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുഴ കയ്യേറ്റം തെളിഞ്ഞാല്‍ ജയിലില്‍ കിടക്കുന്ന ദിലീപിനത് അടുത്ത കുരിശായി മാറും.

പ്രാഥമിക റിപ്പോർട്ട്
കരുമാലൂരില്‍ ദിലീപ് ഭൂമി കയ്യേറി എന്ന് കരുമാലൂര്‍ വില്ലേജ് ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് നൽകിയിരുന്നു. കരുമാലൂര്‍ വില്ലേജ് ഓഫീസര്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദിലീപിന്റേത് ഭൂമി കയ്യേറ്റമാണ് എന്ന കണ്ടെത്തലുള്ളത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ കയ്യേറ്റം പരിശോധിക്കാൻ ജില്ലാഭരണകൂടം തീരുമാനമെടുത്തത്

മഞ്ജുവിന്റെയും പേരിലോ
പറവൂര്‍ കരുമാല്ലൂരിലെ പുഴ പുറമ്പോക്ക് ദിലീപ് കയ്യേറിയതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ഭാര്യ മഞ്ജു വാര്യരുടേയും ദിലീപിന്റേയും പേരില്‍ വാങ്ങിയതാണ് ഈ ഭൂമി. ദിലീപുമായി വേര്‍പിരിഞ്ഞപ്പോള്‍ തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മഞ്ജു വാര്യര്‍ മകളായ മീനാക്ഷിയുടെ പേരില്‍ എഴുതി വെച്ചിട്ടാണ് ഇറങ്ങിപ്പോന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിപിഎം കൊടി നാട്ടി
കയ്യേറ്റ ഭൂമിയെന്ന് ആരോപിക്കപ്പെടുന്ന പറവൂരിലെ സ്ഥലത്ത് സിപിഎം പ്രവര്‍ത്തകര്‍ കൊടി നാട്ടിയിരിക്കുകയാണ്. കയ്യേറ്റഭൂമി തിരിച്ച് പിടിക്കണമെന്നും യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുത് എന്നുമാണ്നാട്ടുകാരുടെ അടക്കം ആവശ്യം.

ഭരണസമിതിക്കെതിരെ
ദിലീപിന്റെ ഭൂമി സംബന്ധിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് നേരെയും ആരോപണങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കയ്യേറ്റഭൂമിയില്‍ ദിലീപിന് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് ആരോപണം.

കയ്യേറിയ 30 സെന്റ് തിരിച്ച് പിടിക്കണം എന്നാവശ്യപ്പെട്ട് കരിമാലൂര്‍ പഞ്ചായത്ത് അധികൃതര്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റത്തിന് ഒത്താശ ചെയ്തുവെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications