കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലവന്‍ ഞാന്‍ തന്നെ; കോടതിയെ സമീപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാറിനോട് വീശദീകരണം തേടുമെന്ന് ഗവര്‍ണ്ണര്‍

Google Oneindia Malayalam News

ദില്ലി: പൗരത്വ നിമയഭേദഗതിക്കെതിരായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണ്ണറെ അറിയിക്കണമെന്നാണ് റൂള്‍സ് ഓഫ് ബിസിനസ്. ഇത് സര്‍ക്കാര്‍ ലംഘിച്ചെന്നും വിഷയത്തില്‍ സര്‍ക്കാറിനോട് വിശദീകരണം തേടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയെ കൊന്ന ബിര്‍ജു സഹായിയേയും തീര്‍ത്തു; നീലഗിരിയിലെ ഒളിവാസം ജോര്‍ജുകുട്ടിയായി, ബൈക്ക് നമ്പറും.അമ്മയെ കൊന്ന ബിര്‍ജു സഹായിയേയും തീര്‍ത്തു; നീലഗിരിയിലെ ഒളിവാസം ജോര്‍ജുകുട്ടിയായി, ബൈക്ക് നമ്പറും.

റൂള്‍സ് ഓഫ് ബിസിനസിന്‍റെ പകര്‍പ്പുമായായിരുന്നു ഗവര്‍ണ്ണര്‍ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ ഗവര്‍ണ്ണറുമായി ചര്‍ച്ച നടത്തണമെന്ന ചട്ടങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വായിച്ചു. സര്‍ക്കാറിന് അനുകൂലമായതോ പ്രതികൂലമായതോ ആയ നിലപാട് സ്വീകരിക്കാം. എന്നാല്‍ അത് ഗവര്‍ണ്ണറെ അറിയിച്ചിരിക്കണം ഗവര്‍ണറുടെ അനുമതിയില്ലാതെ ഈ വിഷയത്തില്‍ സര്‍ക്കാറിന് കോടതിയെ സമീപിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

governer

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിമയ ഭേദഗതിക്കെതിരായി കോടതില്‍ സൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടും. മുഖ്യമന്ത്രി നിയമം പറഞ്ഞാല്‍ മാത്രം പോര, അത് അനുസരിക്കണം. ജനങ്ങളുടെ പണമെടുത്താണ് സര്‍ക്കാര്‍ കേസിന് പോകുന്നത്. എല്ലാവരേക്കാളും മുകളില്‍ ഉള്ളത് നിയമവും ഭരണഘടനയുമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണറാണെന്നകാര്യം അദ്ദേഹം ദില്ലിയിലും ആവര്‍ത്തിച്ചു.

പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയും എസ്ഐഫ്ഐ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരെന്ന് പി ജയരാജന്‍പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയും എസ്ഐഫ്ഐ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരെന്ന് പി ജയരാജന്‍

English summary
arif muhammed khan against kerala govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X