Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിക്കൊമ്പന്‍: വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട് യുക്തിസഹം, സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി

ദില്ലി: ഇടുക്കി ചിന്നക്കനാലില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മാറ്റാനുള്ള വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. അരിക്കൊമ്പനെ മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാന്‍ കേസ് പരിഗണിച്ച ശേഷം ഹര്‍ജി തള്ളിയത്. വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് യുക്തി സഹമാണെന്നും ഇടപെടില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

arikomban

അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇത്തരവുകള്‍ സ്‌റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം, ഉപദ്രവകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഇതിനുള്ള അധികാരമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

അരിക്കൊമ്പനെ പറമ്പിക്കുളത്തിന് പകരം പാര്‍പ്പിക്കാന്‍ യോജിച്ച മറ്റൊരു സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. ഈ പരാമര്‍ശത്തിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന നിലപാട് കേരളം സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ കാട്ടാനയെ പിടികൂടി കൂട്ടിലടയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എകപക്ഷീയമായി തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.

അതേസമയം, അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി സ്വീകരിച്ച നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി പ്രഖ്യാപിച്ച വിധി നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയെ ധരിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ഈ കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന്റെ നിലപാടിന് അനുകൂലമായ വിധി സമ്പാദിക്കുന്നതിനുള്ള നപടികളാണ് സ്വീകരിക്കുന്നത്. അവധി ദിവസം കഴിഞ്ഞ് കേസ് തിങ്കളാഴ്ച്ച തന്നെ കോടതിയുടെ മുമ്പാകെ എത്തിക്കാനാണ് ശ്രമിക്കുന്നത്.
വിധി ലഭിയ്ക്കുന്ന മുറയ്ക്ക് തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+