അരിക്കൊമ്പനെ കേരളത്തിന് നല്‍കുമോ: തുറന്ന് വിടുന്നത് തടഞ്ഞ് കോടതി; അന്തിമ തീരുമാനം നാളെ
മധുര: മയക്കുവെടി വെച്ച് പിടികൂടിയ ഒറ്റയാന്‍ അരിക്കൊമ്പനെ വനത്തിലേക്ക് തുറന്ന് വിടാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ആനയെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. ഹർജി നാളെ പരിഗണിക്കുന്നത് വരെ തുറന്ന് വിടുന്നത് മദ്രാസ് ഹൈക്കോടതി വിലക്കുകയാണുണ്ടായത്.
എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് എന്നയാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ആനയെ കേരളത്തിന് നല്‍കണമെന്നായിരുന്നു റബേക്ക ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഹർജി പരിഗണിച്ച ഹൈക്കോടതി മിഷന്‍ അരിക്കൊമ്പന്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. അതേസസമയം നിലവിൽ ആനയെ എവിടെ പാർപ്പിക്കണം എന്നതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടോ എന്നും വ്യക്തമല്ല.
അരിക്കൊമ്പനെ തുറന്ന് വിടാനുള്ള എല്ലാ ഒരുക്കവും നടക്കുന്നതിനിടയിലാണ് കോടതി വിധി വരുന്നത്. ഇതിന്റെ ഭാഗമായി മണിമുത്തരു വനംചെക്പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്നാട് പൊലീസ് ഏറ്റെടുത്തു. രാവിലെ ആനയെ മയക്കുവെടി വെച്ച് പിടികൂടിയ തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ. തിരുനെൽവേലി പാപനാശം കാരയാർ അണക്കെട്ട് വനമേഖല അല്ലെങ്കില്‍ മേഘമലയില്‍ ആനയെ തുറന്ന് വിടുമെന്നായിരുന്നു ആദ്യം ലഭിച്ച സൂചന. എന്നാല്‍ പിന്നീടാണ് മണിമുത്തരു വനത്തിലേക്ക് മിഷന്‍ മാറ്റിയത്.
ഇന്നലെ പുലർച്ച 12.30 ഓടെയായിരുന്നു തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവച്ച് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്. നാട്ടില്‍ ഇറങ്ങിയാല്‍ മാത്രം വെടിവെക്കുക എന്നതായിരുന്നു തമിഴ്നാട് വനംവകുപ്പ് സ്വീകരിച്ച നിലപാട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഷണ്മുഖ നദീ തീരത്തെ വനമേഖലയിലൂടെയായിരുന്നു അരിക്കൊമ്പന്റെ സഞ്ചാരം. കമ്പത്ത് ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷം ആറ് ദിവസമായി അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. വീണ്ടും ഇന്ന് പുലർച്ചയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്.

ആന വനത്തിന് പുറത്തേക്ക് ഇറങ്ങിയത് 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നേരത്തെ തന്നെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
ഇത് രണ്ടാം തവണയാണ് അരിക്കൊമ്പന് മയക്കുവെടിയേല്‍ക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ കേരള വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടുന്നത്. തുടർന്ന് സാറ്റലൈറ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റി. ഇവിടെ നിന്നാണ് അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ കമ്പം മേഖലയിലേക്ക് ഇറങ്ങുന്നത്.
കമ്പം ടൗണിലൂടെ വിരണ്ട് ഓടിയ അരിക്കൊമ്പന്‍ എതിരെ ബൈക്കിൽ വന്ന പാൽരാജ് എന്നയാളെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇതോടെയാണ് ആനയെ മയക്കുവെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് കടത്താനുള്ള നടപടിക്രമങ്ങള്‍ തമിഴ്നാട് സർക്കാർ ശക്തിപ്പെടുത്തിയത്. അതേസമയം, ആനയെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ട്വന്റി-ട്വന്റി ചെയർമാന്‍ സാബു ജേക്കബ് കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിശിതമായ വിമർശനമായിരുന്നു കേള്‍ക്കേണ്ടി വന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications