അരിസ്റ്റോ സുരേഷ് വിവാഹിതനാവുകയാണോ?; വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി താരം
കൊച്ചി: ആക്ഷന്‍ ഹീറോ ബിജുവിലെ 'മുത്തേ പൊന്നേ പിണങ്ങല്ലേയെന്ന' പാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് അരിസ്റ്റോ സുരേഷ്. ചെറിയ കാലയളവില്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ അരിസ്റ്റോ സുരേഷ് വിവാഹിതനാവാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസവങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചര്‍ച്ചചെയ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ ഈ പ്രചരണങ്ങളെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് അരിസ്റ്റോ. വിവാഹത്തെകുറിച്ച് ഇപ്പോള്‍ നടക്കുന്നതെല്ലാം വ്യാജ പ്രചരണങ്ങളാണെന്നും അതില്‍ വിഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ബോസ്
ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടിയിലായിരുന്നു ഈയിടെ അരിസ്റ്റോ പ്രക്ഷകര്‍ക്കിടയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലാണ് അരിസ്റ്റോ ഒരു പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങൡ പ്രചരിക്കുന്നത്. ഇരുവരും വിവാഹിതരാവുന്നു എന്ന തരത്തിലാണ് വ്യാപകമായി ചിത്രം പ്രചരിച്ചത്.

അതിഥിക്കൊപ്പമുള്ള ചിത്രം
ബിഗ്‌ബോസിലെ തന്നെ അതിഥിക്കൊപ്പമുള്ളതായിരുന്നു പ്രചരിക്കുന്ന ചിത്രം. എന്നാല്‍ അതിഥി തന്റെ സുഹൃത്താണെന്നും സംഭവം വല്ലാതെ വേദനിപ്പിച്ചുവെന്നും അരിസ്റ്റോ പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്രവ്യാപകമായിട്ടുണ്ടായിരുന്നില്ലെന്നും അരിസ്റ്റോ സുരേഷ് വ്യക്തമാക്കി.

വിളിച്ച് കാര്യം അന്വേഷിക്കുന്നു
സംഭവം അറിഞ്ഞവര്‍ തന്നെ വിളിച്ച് കാര്യം അന്വേഷിക്കുന്നുണ്ടെന്നും അരിസ്റ്റോ പറയുന്നു. ഓരോ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഓരോ ചിത്രമാണ് പ്രചരിക്കുന്നതെന്നും ഇതില്‍ വിഷമമുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രണയ സാക്ഷാത്കാര്യം
അരിസ്‌റ്റോയുടെ അമ്മയെ കാണാന്‍ അതിഥി വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് നിലവില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അമ്പതാം വയസില്‍ ഒടുവില്‍ പ്രണയ സാക്ഷാത്കാര്യം എന്ന തലകെട്ടിട്ടാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നത്. തന്റെ വിവാഹം ഇപ്പോഴില്ലെന്നും അരിസറ്റോ പറഞ്ഞു.

സംവിധാനം ചെയ്ത ശേഷം
തന്റെ വിവാഹത്തെകുറിച്ച് ചോദിക്കുന്നവരോടെ പറയാന്‍ അരിസ്റ്റോയുടെ കൈയ്യില്‍ വ്യക്തമായ മറുപടിയും ഉണ്ട്. ഒരു സിനിമ സംവിധാനം ചെയ്ത ശേഷമായിരിക്കും തന്റെ വിവാഹമാമെന്ന് അദ്ദേഹം പറഞ്ഞു. അതിന് വേണ്ടി ആദ്യം സംവിധാനം പഠിക്കുകയും അസിസ്റ്റന്റ് ഡയറക്ടറായി പരിചയം ഉണ്ടാക്കുകയും വേണമെന്നും അരിസ്‌റ്റോ വ്യക്തമാക്കി.












Click it and Unblock the Notifications