കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂക്കൂര്‍ വധക്കേസില്‍ ജയരാജന് പങ്കെന്ന് സിബിഐ; കൊലക്കുറ്റം ചുമത്തി കുറ്റപത്രം, രാജേഷിനും പങ്ക്

Google Oneindia Malayalam News

Recommended Video

cmsvideo
ഷൂക്കൂര്‍ വധക്കേസില്‍ ജയരാജന് കൊലക്കുറ്റം ചുമത്തി കുറ്റപത്രം | Oneindia Malayalam

കണ്ണൂര്‍: എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എക്കുമെതിരേയാണ് കുറ്റപത്രം. ജയരാജന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന സിബിഐ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Ariyil

തലശേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജന്‍ മല്‍സരിച്ചേക്കുമെന്ന സൂചനകള്‍ വന്നിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ ജയരാജന് മല്‍സരിക്കാനുള്ള സാധ്യത ഇല്ലാതാകുകയാണ്.

302, 120 ബി വകുപ്പുകള്‍ ചുമത്തിയാണ് ജയരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ജയരാജനെതിരെ 118 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ആരോപിച്ചിരുന്നത്. ഷുക്കൂറിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടിയതറിഞ്ഞിട്ടും കൊലപാതകം തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ഇത്. എന്നാല്‍ തുടരന്വേഷണത്തിനൊടുവിലാണ് കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഒട്ടേറെ പേരില്‍ നിന്ന് സിബിഐ മൊഴിയെടുത്തിരുന്നു. രാജേഷിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസ് പിന്തുണ തേടി; 15 സീറ്റുകളില്‍ ധാരണ? പ്രിയങ്ക ഇഫക്ട്യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസ് പിന്തുണ തേടി; 15 സീറ്റുകളില്‍ ധാരണ? പ്രിയങ്ക ഇഫക്ട്

2012 ഫെബ്രുവരിയിലാണ് കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധം. പി ജയരാജനും ടിവി രാജേഷും സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ പല ഭാഗങ്ങളിലായി ചെറിയ സംഘര്‍ഷങ്ങളുണ്ടായി. അതിനിടെയാണ് ഷുക്കൂറിന് സിപിഎമ്മുകാര്‍ പിടികൂടി എന്ന വിവരം പ്രചരിച്ചത്.

ഷുക്കൂറിന്റെ ഫോട്ടോ മൊബൈല്‍ വഴി നേതാക്കള്‍ക്ക് അയച്ചുകൊടുത്ത് വ്യക്തിയെ ഉറപ്പാക്കിയാണ് കൊലപാതകം നടത്തിയത് എന്നാണ് കേസ്. പാര്‍ട്ടി കോടതി വിചാരണ ചെയ്ത് കൊലപാതകം നടപ്പാക്കി എന്ന ആക്ഷേപം വന്‍ വിവാദങ്ങള്‍ക്ക വഴിവെച്ചിരുന്നു. 2016ലാണ് കേസ് സിബിഐക്ക് വിട്ടത്. ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

English summary
Ariyil Shukkur Murder Case; CBI submit Chargsheet Against P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X