കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുക്കൂര്‍ വധക്കേസ് വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന് സിബിഐ; എതിര്‍പ്പുമായി പ്രതികള്‍

Google Oneindia Malayalam News

തലശേരി: എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം. കേസ് അന്വേഷിച്ച സിബിഐ സംഘമാണ് തലശേരി കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിഭാഗം ഈ ആവശ്യത്തെ എതിര്‍ത്തു. കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി ഫെബ്രുവരി 19ന് വീണ്ടും പരിഗണിക്കും.

Ariyil

കേസില്‍ അടുത്തിടെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം തലശേരി കോടതി പരിഗണിക്കുകയാണ്. ഈ വേളയിലാണ് സിബിഐ പുതിയ ആവശ്യം ഉന്നയിച്ചത്. ആറ് പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇവയെല്ലാം 19ന് കോടതി വീണ്ടും പരിഗണിക്കും.

ഷുക്കൂറിന്റെ കുടുംബവും കേസിന്റെ വിചാരണ കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിപ്പട്ടികയിലുള്ള ടിവി രാജേഷ് എംഎല്‍എ കോടതിയില്‍ ഹാജരായി. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വ്യാഴാഴ്ച എത്തിയില്ല. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ മാറ്റേണ്ടതില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ അഭിപ്രായപ്പെട്ടത്. എവിടെ വിചാരണ നടക്കുന്നു എന്നതില്‍ ആശങ്കയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യംബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

പി ജയരാജന്‍, ടിവി രാജേഷ് എന്നിവരുള്‍പ്പെടെ ആറ് പ്രതികളുടെ പേരില്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് സിബിഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇരുവരും യഥാക്രമം 32, 33 പ്രതികളാണ്.

കേസിലെ ആദ്യ രണ്ട് സാക്ഷികള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഇവരില്‍ ഒരാളെ മാത്രമാണ് ചോദ്യം ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് ജയരാജന് കനത്ത തിരിച്ചടിയാണ്. ജയരാജന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു.

English summary
Ariyil Shukkur Murder Case trail to transferred to the Kochi, CBI demands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X