ദക്ഷിണാഫ്രിക്കന്‍ പര്യടനം; അര്ജുന് തെണ്ടുല്‍ക്കര്‍ ക്യാപ്റ്റന്‍
മുംബൈ: ബാറ്റിംഗ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്ജുന് തെണ്ടുല്‍ക്കര്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള മുംബൈ ക്ലബിനെ നയിക്കും. വോര്‍ളി സി സിയുടെ അണ്ടര്‍ 18 ടീമിനാണ് ജൂനിയര്‍ തെണ്ടുല്‍ക്കര്‍ നായകനാകുന്നത്. നവംബര്‍ 22 നാണ് കളികള്‍ തുടങ്ങുക.
ദക്ഷിണാഫ്രിക്കയില്‍ അര്ജുന് തെണ്ടുല്‍ക്കറിന് ഇത് രണ്ടാമൂഴമാണ്. നേരത്തെ വോര്‍ളി സി സിയുടെ മുന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ അര്ജുന് ടോപ് സ്കോററായിട്ടാണ് തിരിച്ചുവന്നത്. മനോഹരമായ ചില ഇന്നിംഗ്സുകളും അര്ജുന് അവിടെ കളിച്ചു.

ജോഹന്നാസ്ബര്‍ഗ്, പ്രിട്ടോറിയ, പോച്ചെഫ്സട്രൂം എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കെതിരെ 10 ലിമിറ്റഡ് ഓവര്‍ മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഫാസ്റ്റും ബൗണ്‍സുമുള്ള വിദേശ പിച്ചുകളില്‍ കുട്ടികള്‍ക്ക് മത്സര പരിചയം കിട്ടാനാണ് ഇത്തരം പര്യടനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് വോര്‍ളി സി സിയുടെ അവിനാശ് കാദം പറഞ്ഞു.
സച്ചിന് തെണ്ടുല്‍ക്കറിന്റെ മകനായ അര്ജുന് തെണ്ടുല്‍ക്കര്‍ ശ്രദ്ധിക്കപ്പെട്ടുവരുന്ന ഓള്‍റൗണ്ടറാണ്. ഇടംകൈയ്യന്‍ ബാറ്റ്സ്മാനായ അര്ജുന് മുംബൈ ധിരുഭായ് അംബാനി സ്കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ മാസം 42 പന്തില്‍ നിന്നും 118 റണ്‍സടിച്ചിരുന്നു. 16 വയസ്സില്‍ താഴെയുള്ളവരുടെ ടൂര്‍ണമെന്റിലായിരുന്നു അര്‍ജുന്റെ ഈ പ്രകടനം.
അന്ന് അര്‍ജുന്റെ കളി കണ്ട് സന്തോഷവാനായ സച്ചിന് ട്വിറ്ററിലും ഫേസ്ബുക്കിലും വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. 15 കാരനായ അര്ജുന് തെണ്ടുല്‍ക്കര്‍ പക്ഷേ അച്ഛനെപ്പോലെ വലം കൈയ്യന്‍ ബാറ്റ്സ്മാനല്ല. ഇടംകൈ ബാറ്റിംഗിലാണ് അര്‍ജുന്റെ സ്പെഷലൈസേഷന്. സച്ചിനെ പോലെ സ്പിന്നറുമല്ല അര്ജുന്. മീഡിയം പേസാണ് ജൂനിയര്‍ തെണ്ടുല്‍ക്കറിന് വശം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications