• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പടച്ചട്ടയും നാടന്‍ തോക്കും ജിഹാദ് ലേഘനങ്ങളും'; തീവ്രവാദികളില്‍ നിന്നും ആയുധങ്ങളും രേഖകളും പിടികൂടി

ദില്ലി: കൊച്ചിയില്‍ നിന്നും ബംഗാളില്‍ നിന്നും 9 അല്‍ ഖായിദ തീവ്രവാദികളെ പിടികൂടിയതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ പരിശീലനം ലഭിച്ചിരുന്ന ഇവര്‍ ദില്ലി, കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. കൊച്ചിയിലെ നാവിക ആസ്ഥാനവും ഷിപ്പ് യാര്‍ഡുമായിരുന്നു ഇവരുടെ ലക്ഷ്യ കേന്ദ്രങ്ങള്‍. അറസറ്റിലായ ഒമ്പത് പേരും ബംഗാള്‍ സ്വദേശികളാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകള്‍ തുടരുകയാണെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

കൊച്ചിയില്‍ 3 പേര്‍

കൊച്ചിയില്‍ 3 പേര്‍

മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കെട്ടിടി നിര്‍മ്മാണ മേഖലയിലെ തൊഴിലാളി, സെയില്‍സ്മാന്‍, എന്നീ ജോലികളുടെ മറവിലാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ തന്നെ ഇവര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലുണ്ടായിരുന്നു.

 രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍

ഇന്ന് പുലര്‍ച്ചെയായിരുന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. കൊച്ചിയിലെ മൂന്ന് പേര്‍ക്ക് പുറമെ, ഇതേ സംഘത്തില്‍ ഉള്‍പ്പെട്ട 6 പേരെ ബംഗാളില്‍ നിന്നും പിടികൂടി. എറണാകുളം പാതാളത്തെ റൂമിൽ നിന്ന് പിടികൂടിയ മുർഷിദിന്റെ 2 മൊബൈലും ലാപ്ടോപ്പും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.

ജോലിക്ക് പോവില്ല

ജോലിക്ക് പോവില്ല

പലപ്പോഴും ഇയാള്‍ ജോലിക്ക് പോവാറുണ്ടായിരുന്നില്ല. കുടുംബത്തില്‍ സാമ്പത്തിക ഭദ്രത ഉള്ളതുകൊണ്ടാണ് ജോലിക്ക് പോകാത്തത് എന്നായിരുന്നു സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ ജിഹാദി ലേഖനങ്ങള്‍, ആയുധങ്ങള്‍, ഡിജിറ്റല്‍ ഡിവൈസ് എന്നിവയുള്‍പ്പടേയുള്ളവ കണ്ടെത്തിയിട്ടുണ്ട്.

പിടികൂടിയത്

പിടികൂടിയത്

നാടന്‍ തോക്കുകള്‍, നാടന്‍ രീതിയില്‍ നിര്‍മ്മിച്ചെടുത്ത പടച്ചട്ട (ശരീര കവചം) സ്ഫോടക വസ്തുക്കള്‍ തദ്ദേശീയമായി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുന്ന ലഘു വിവരണങ്ങള്‍, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ ഡിവൈസ് ഉള്‍പ്പേടുയുള്ളവ പരിശോധിക്കുന്നതിലൂടെ ഇവരുടെ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍ വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

കൊച്ചിയില്‍ നിന്നും പിടികൂടിയ മൂന്ന് പേരില്‍ ഒരാളായ മൊഷറഫ് ഹുസൈന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പെരുമ്പാവൂരില്‍ ജോലി ചെയ്ത് വരികയാണെന്ന് കേരള പൊലീസിന്‍റെ സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കേരള പൊലീസിൻ്റെ രഹസ്യാന്വേഷണവിഭാ​ഗം തേടുകയാണ്. എന്‍ഐഎയുടെ അറസ്റ്റ് കേരള പൊലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്.

പൊലീസ് അറിഞ്ഞില്ല

പൊലീസ് അറിഞ്ഞില്ല

മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ് എന്നിവര്‍ അടുത്തിടെയാണ് കേരളത്തില്‍ എത്തിയത്. കേരള പൊലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയായിരുന്നു എന്‍ഐഎ സംഘത്തിന്‍റെ റെയിഡ്. രാവിലെ മാധ്യമങ്ങളിലൂടെ മാത്രമാണ് കേരള പൊലീസും റെയ്ഡിനേയും അറസ്റ്റിനേയും കുറിച്ചുള്ള വിവരം അറിയുന്നതെന്നാണ് സൂചന.

cmsvideo
  അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ കേരളത്തില്‍ ഭീകരര്‍
   ദില്ലിയിലേക്ക് പുറപ്പെടാനിരിക്കെ

  ദില്ലിയിലേക്ക് പുറപ്പെടാനിരിക്കെ

  ആഴ്ച്ചയില്‍ രണ്ട് ദിവസം മാത്രമാണ് മുര്‍ഷിദ് ജോലിക്ക് പോവാറുണ്ടായിരുന്നുള്ളുവെന്നാണ് ഇദ്ദേഹത്തിനൊപ്പം താമസിച്ചിരുന്നു അന്യസംസ്ഥാന തൊഴിലാളി ഒരു ചാനലിനോട് വ്യക്തമാക്കിയത്. വീട്ടിൽ അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ളതിനാലാണ് ജോലിക്ക് പോവാത്തതെന്നായിരുന്നു മുര്‍ഷിദിന്‍റെ വിശദീകരണം. ദില്ലിയിലേക്ക് പുറപ്പെടാനിരിക്കേയാണ് അറസ്റ്റ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

  'പിണറായിയെ കിങ് ജോംഗ് ഉന്നിന്‍റെ പ്രേതം പിടികൂടിയിരിക്കുന്നു; ഖുറാന്‍ പറഞ്ഞ് രക്ഷപ്പെടാനാവില്ല'

  കൊച്ചിയില്‍ 3 അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; ലക്ഷ്യമിട്ടത് വന്‍ ആക്രമണം? ബംഗാളിലും അറസ്റ്റ്

  English summary
  'Armor, handguns and jihad articles'; Weapons and documents were seized from the militants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X