കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തിന് ഇന്ധനം നൽകാൻ മടി; പെട്രോൾ പമ്പുകൾ സൈന്യം കസ്റ്റഡിയിലെടുത്തു!

Google Oneindia Malayalam News

വയനാട്: രക്ഷാപ്രവർത്തനത്തിന് വയനാടിലെത്തിയ സൈന്യത്തിന് ഇന്ധനം നൽകിയില്ലെന്ന് പരാതി. ഇന്ധനം നല്‍കാത്താതിനാല്‍ മൂന്ന് പെട്രോള്‍ പമ്പുകള്‍ സേന കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സുൽത്താൻ ബത്തേരിയിലെ മൂനന് പെട്രോൾ പമ്പുകളാണ് സൈന്യം ആവശ്യപ്പെട്ടിട്ടും പെട്രോളും ഡീസലും നൽകിയില്ല. ഇതിനെ തുടർന്നാണ് സൈന്യം പെട്രോൾ പമ്പുകൽ കസ്റ്റഡിയിലെടുത്തത്.

<strong>കനത്ത കാറ്റും മഴയും; വൈദ്യുത വിതരണ രംഗത്ത് 133.47 കോടിയുടെ നഷ്ടം, 720 വിതരണ ട്രാൻസ്ഫോർമറുകൾ തകരാറിൽ!</strong>കനത്ത കാറ്റും മഴയും; വൈദ്യുത വിതരണ രംഗത്ത് 133.47 കോടിയുടെ നഷ്ടം, 720 വിതരണ ട്രാൻസ്ഫോർമറുകൾ തകരാറിൽ!

കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്റ്റർ ഇറങ്ങാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ റോഡ് മാർഗമാണ് സേന കൂടുതലായി പ്രവർത്തനം നടത്തുന്നത്. മൈലേജ് വളരെ കുറവുള്ള ഓഫ് റോഡ് പെട്രോള്‍ ഡീസല്‍ വാഹനങ്ങളാണ് സൈന്യം കൂടുതലായി ഉപയോഗിക്കുന്നത്. രണ്ട് തവണ ഇന്ധനം ആവശ്യപ്പെട്ടിട്ടും പണം ലഭിക്കുന്നതിന് ഗ്യാരണ്ടി ഇല്ലന്നുംറവന്യൂ വകുപ്പ് സ്ലിപ് നല്‍കിയിട്ടില്ലന്നും അറിയിച്ച് പെട്രോള്‍ പമ്പുടമകള്‍ എണ്ണ നിഷേധിക്കുകയായിരുന്നു.

ദുരന്ത നിവാരണ സേനയുുടെ പ്രത്യേക അധികാരം

ദുരന്ത നിവാരണ സേനയുുടെ പ്രത്യേക അധികാരം

പെട്രോൾ പമ്പ് ഉടമകളുടെ നിഷേധത്തിനൊടുവിൽ ദുരന്ത നിവാരണത്തില്‍ സേനക്കുള്ള പ്രത്യേക അധികാരമുപയോഗിച്ച്കമാന്‍ഡിങ് ഓഫിസറുടെ നേതൃത്വത്തില്‍ മൂന്ന് പമ്പുകള്‍ കസ്റ്റഡിയിലെടുത്ത്സൈന്യത്തിന്റെ മുഴുവന്‍ വാഹനങ്ങളിലും എണ്ണ നിറച്ച് മടങ്ങുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് വയനാടിൽ ഇന്ന് മുതൽ സൈന്യവും ഇറങ്ങും.

ഒമ്പതിനായിരം സേനാംഗങ്ങൾ

ഒമ്പതിനായിരം സേനാംഗങ്ങൾ

മലപ്പുറം, വയനാട് ,കോഴിക്കോട് ജില്ലകളിലേക്ക് ഒമ്പതിനായിരം സേനാംഗങ്ങളാണ് എത്തിയതെന്നാണ് റിപ്പോർട്ട്. നേരത്തെ നാലായിരത്തോളം സേനാംഗങ്ങൾ പല സ്ഥലങ്ങളിലായി ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പത്ത് ഹെലികോപ്റ്ററുകൾ മൈസൂരുവിലും ഒമ്പത് ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലും സജ്ജമാക്കി നിർത്തിയിരുന്നു. എന്നാൽ വയനാട്ടിലെ പ്രതികൂല കാലാവസ്ഥ കാരണം ഇവർക്ക് സിഗ്നൽ ലഭിക്കാത്തതിനാലാണ് ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം അസാധ്യമാക്കുന്നത്.

സൈന്യമിറങ്ങി

സൈന്യമിറങ്ങി

കവളപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തത്തിന് സൈന്യമിറങ്ങിയിട്ടുണ്ട്. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് 50 അടിയോളം ഉയരത്തിൽ മണ്ണു നിറഞ്ഞു കിടക്കുന്നുണ്ട്. ദുരന്തനിവാരണസേനയും സന്നദ്ധ പ്രവര്‍ത്തകരും കവളപ്പാറയില്‍ തിരച്ചിലിന് ഇറങ്ങി. 45 വീടുകളാണ് മണ്ണിനടിയിൽ പെട്ടുപോയത്. വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാത്ത രീതിയിലാണ് മണ്ണു നിറഞ്ഞത്. വലിയ ദുരന്തം വിതച്ച വയനാട്ടിലെ പുത്തുമലയിലും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി.

ഒരു മൃതദേഹം കൂടി കണ്ടെടുത്തു

ഒരു മൃതദേഹം കൂടി കണ്ടെടുത്തു

മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് കളവപ്പാറയിലെ തിരച്ചിലിനായി എത്തിയിരിക്കുന്നത്. അത്സേയം മേപ്പാടിയിൽ മണ്ണിടിച്ചിലുണ്ടായ പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതുവരെ പത്ത് മൃതദേഹങ്ങളാണ് നിലവിൽ പുത്തുമലയിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്. ഇനിയും ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുക്കാനുണ്ട്. നിലവിൽ മഴ വിട്ടു നിൽക്കുന്നത് രക്ഷാപ്രവർത്തനത്തിന് ഏറെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

English summary
Army seized petrol pumps in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X