കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു 15 സെക്കന്‍ഡ് തരൂ അര്‍ണബെന്ന് കെഞ്ചി രാഹുല്‍ ഈശ്വര്‍; ഒച്ചയിടാതെ മിണ്ടാതിരക്കണമെന്ന് അര്‍ണബ്

Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീപ്രവേശന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനിയില്‍ നില്‍ക്കുമ്പോള്‍ തന്നെ സ്ത്രീപ്രവേശനത്തിനെതിരായി നിലകൊണ്ട വ്യക്തിയാണ് തന്ത്രി കുടുംബാംഗമായ രാഹുല്‍ ഇശ്വര്‍. ഒടുവില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീകോടതിയുടെ വിധി വന്നപ്പോഴും അദ്ദേഹം തന്റെ എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കുകയും വിധിക്കെതിരെ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

<strong>ശബരിമലയിലേക്ക് പോകുമെന്ന് എബിവിപി നേതാവ് ശ്രീപാര്‍വതി; ഭീഷണിയുമായി സംഘപരിവാര്‍</strong>ശബരിമലയിലേക്ക് പോകുമെന്ന് എബിവിപി നേതാവ് ശ്രീപാര്‍വതി; ഭീഷണിയുമായി സംഘപരിവാര്‍

തുലാമാസ പൂജകള്‍ക്കായി നടതുറന്ന ദിവസം വലിയ അക്രമങ്ങളായിരുന്നു നിലയ്ക്കലില്‍ നടന്നത്. ഇതേ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച രാഹുല്‍ ഇശ്വറിന് കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയതിന് ശേഷം രാഹുല്‍ പങ്കെടുത്ത റിപ്പബ്ലിക് ടിവിയുടെ ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നടതുറന്ന ആദ്യദിവസം

നടതുറന്ന ആദ്യദിവസം

നടതുറന്ന ആദ്യദിവസം നിലയ്ക്കലില്‍ നടന്ന അക്രമസംഭവങ്ങളില്‍ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ക്കടക്കം നിരവധി മാധ്യമപ്രവര്‍ത്തക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാര്‍ റിപ്പബ്ലിക് ടിവിയുടെ വാഹനം തല്ലിതകര്‍ക്കുകയും ചെയ്തു.

രാഹുല്‍ ഇശ്വറിനോട് ചോദിച്ചത്

രാഹുല്‍ ഇശ്വറിനോട് ചോദിച്ചത്

ഇതേ കുറിച്ചുള്ള ചോദ്യമാണ് റിപ്പബ്ലിക് ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ അവതാരകനായ അര്‍ണബ് രാഹുല്‍ ഇശ്വറിനോട് ചോദിച്ചത്. അക്രമം തങ്ങളുടെ നയമല്ല. ചെറിയൊരു വിഭാഗം പ്രവര്‍ത്തകര്‍ അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നു എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞെങ്കിലും അര്‍ണബ് വഴങ്ങിയില്ല.

ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ട്

ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ട്

പിന്നീടാണ് അര്‍ണബ് രാഹുലിനെതിരെ ആഞ്ഞടിച്ചത്. രാഹുല്‍ ഇതിന്റെ വാസ്തവം ഇതാണ്. മൂന്നാഴ്ചമുമ്പ് ഇതേകാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ട്...ഇവിടെ ചരിത്രം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇതുപോലൊരു സ്ഥലത്ത് ഒരു സംഘര്‍ഷമുണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ നിനക്കും നിന്റെ ആള്‍ക്കുട്ടങ്ങള്‍ക്കും കഴിഞ്ഞെന്നുവരില്ല...

തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞോ

തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞോ

നീയത് മറന്നുകാണില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു... അവസാനം അതുതന്നെയല്ലേ അവിടെ നടന്നതും..നിനക്കത് തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞോ..!? നീ ഭീകരത സൃഷ്ടിച്ച് പ്രക്ഷോഭകാരികളെ ഇളക്കിവിട്ട് നിന്റെ സ്വന്തം തടി രക്ഷിക്കുകയായിരുന്നു..നിന്റെ സ്വന്തം തടി രക്ഷിച്ചെടുക്കുകയായിരുന്നു...

എനിക്കൊരും പതിനഞ്ച് സെക്കന്‍ഡ് തരൂ

എനിക്കൊരും പതിനഞ്ച് സെക്കന്‍ഡ് തരൂ

ഇതിനിടെ എനിക്കൊരും പതിനഞ്ച് സെക്കന്‍ഡ് തരൂ എന്ന് രാഹുല്‍ ഈശ്വര്‍ പലതവണ അപേക്ഷിച്ചെങ്കിലും അര്‍ണബ് വഴങ്ങിയില്ല. അദ്ദേഹം തന്റെ വിര്‍ശനം തുടരുകയായിരുന്നു. ശബരിമലയില്‍ പരിസര പ്രദേശങ്ങളിലും നടന്ന അക്രമസംഭ്‌വങ്ങളെ അദ്ദേ നിശിതമായി വിമര്‍ശിച്ചു.

ഇതാണോ ഗാന്ധിയന്‍ മാര്‍ഗ്ഗം

ഇതാണോ ഗാന്ധിയന്‍ മാര്‍ഗ്ഗം

നീയിന്ന് പറയുന്നുണ്ടല്ലോ ഗാന്ധിയന്‍ സമരമുറയെക്കുറിച്ച് ഒന്നിലധികം യുവതികളെ പ്രക്ഷോഭകാരികള്‍ വണ്ടിയുടെ ചില്ലുവരെതച്ചുടച്ച് അവരെ ആയുധങ്ങളുമായി വളഞ്ഞുനിന്ന് അക്രമിച്ച് കലാപാന്തരീക്ഷം സൃഷ്ടിച്ച നിന്റെ നയത്തിന്റെ പേരാണോ ഗാന്ധിയന്‍ മാര്‍ഗ്ഗം.

രാഷ്ട്രീയ ലാഭത്തില്‍വേണ്ടി

രാഷ്ട്രീയ ലാഭത്തില്‍വേണ്ടി

നീ കളിച്ചതൊക്കെ രാഷ്ട്രീയ ലാഭത്തില്‍വേണ്ടിയായിരുന്നു. സ്വാര്‍ത്ഥനേട്ടങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതില്‍വേണ്ടി നീ ഒരുപറ്റം ആളുകളെ കൂടെനിര്‍ത്തി സമാധാനഅന്തരീക്ഷം തച്ചുടക്കുകയായിരുന്നു. യുവതിയോ അമ്മയോ കുട്ടിയോ ആരുമാവട്ടെ ഇവരെ വിശ്വാസത്തിന്റെപേരില്‍ കശാപ്പുചെയ്യാമെന്ന് ആരാണ് നിനക്ക് പഠിപ്പിച്ചുനല്‍കിയത്...!? ഇത് നരാധമപ്രവര്‍ത്തനമാണ് രാഹുല്‍ എന്ന് അര്‍ണബ് അഭിപ്രായപ്പെടുന്നു.

ഒരു തുണ്ടം

ഒരു തുണ്ടം

നിന്നോട് പക്ഷംചേരുന്ന കൊല്ലംതുളസി പറയുന്നു സ്ത്രീയെ പിച്ചികീറി ഒരു തുണ്ടം കേരളാ മുഖ്യമന്ത്രിക്കും ഒരുതുണ്ടം സുപ്രീംകോടതിയിലേക്കും വലിച്ചെറിയണമെന്ന്.... ഇങ്ങിനെയാണോ നീയടക്കമുള്ളവര്‍ വിശ്വാസികളെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്...!?

ഒരു ന്യായീകരണവും നടത്താനില്ല

ഒരു ന്യായീകരണവും നടത്താനില്ല

മറ്റ് പല ഉദ്ദേശങ്ങളും ലക്ഷ്യംവെച്ച് ഇത്തരം മൂഢമായ വികലമായ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റെ വക്താവാവരുത് രാഹുല്‍...കൊട്ടാരക്കര ജയിലേക്ക് നിന്നെ എത്തിച്ചത് ഈ കുടിലമനസിനെ തിരിച്ചറിഞ്ഞ സാഹചര്യമാണ് രാഹുല്‍. നിനക്ക് ഒരു ന്യായീകരണവും നടത്താനില്ല രാഹുല്‍.

ഒച്ചയെടുക്കരുത്

ഒച്ചയെടുക്കരുത്

പറയാനുള്ളതുമുഴുവന്‍ ഇത് മുഴുവന്‍ വീക്ഷിക്കുന്ന ഭാരതത്തിലെ കേരളത്തിലെ ഒരോ ചലനങ്ങളും വീക്ഷിക്കുന്ന ജനങ്ങള്‍ക്കാണ്.അതില്‍ശേഷം നിനക്ക് 15 സെക്കന്റ് തരാം.ഒ ച്ചയെടുക്കരുത്, രാഹുല്‍ മിണ്ടരുത്. ശാന്തനായിരിക്കൂ എന്നുകൂടി പറഞ്ഞ അവസാനിപ്പിച്ചതിന് ശേഷമാണ് അര്‍ണബ് രാഹുലിന് അവസരം നല്‍കിയത്.

തന്റെ ഭാഗം

തന്റെ ഭാഗം

അതിന് ശേഷം രാഹുല്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ണബ് തന്റെ പതിവ് ശൈലിയില്‍ അതിനെയെല്ലാം നിരാകരിക്കുകയായിരുന്നു. എല്ലാം ജാതി-മത സംഘനകളുടെ കൂടെ പിന്തണയുള്ള സമരമാണ് ഇതെന്ന് രാഹുല്‍ വ്യക്തമാക്കിയെങ്കിലും അര്‍ണബ് വളരെ പെട്ടെന്ന് തന്നെ ചര്‍ച്ച അവസാനിപ്പിക്കുയായിരുന്നു.

വീഡിയോ

രാഹുല്‍ റിപ്പബ്ലിക് ടിവയില്‍

English summary
Arnab Goswami Confronts Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X