ഉപതിരഞ്ഞെടുപ്പ്; അരൂർ നൽകിയിട്ടും ബിഡിജെഎസിന് അതൃപ്തി, ഇടഞ്ഞ് തുഷാർ വെള്ളാപ്പള്ളി!
കൊച്ചി: ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥി നിർണ്ണയതതിനുള്ള തിരക്കിലാണ് രഷ്ട്രീയ കക്ഷികൾ. യുഡിഎഫിലും എൻഡിഎയിലും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ അരൂർ സീറ്റ് നൽകാമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടും ബിഡിജെഎസിന് അതൃപ്തിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അരൂർ ബിഡിജെഎസിന് നൽകുമെന്ന് എൻഡിഎ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നാല് മണ്ഡലങ്ങളിൽ ബിജെപി മത്സരിക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ ബിജെപിയുടെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ബിഡിജെഎസ്. മോദി സർക്കാർ രണ്ടാം വട്ടം അധികാരത്തിലെത്തിയിട്ടും ബിഡിജെഎസ് മുന്നോട്ട് വെച്ച പ്രധാനകാര്യങ്ങളൊന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതാണ് ബിഡെജെഎസിനെ ചൊടിപ്പിക്കുന്നത്.

ബിഡിജെഎസിന് അതൃപ്തി
എൻഡിഎ സർക്കാരിനെതിരെയുള്ള ബിഡിജെഎസിന്റെ അതൃപ്തി ഉപതിരഞ്ഞെടുപ്പിലും ബാധിക്കുമെന്നത് വ്യക്തമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാനമായ മുന്നണി യോഗമായിട്ടും ബിഡിഡെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അരൂർ സീറ്റിൽ മത്സരിക്കുന്ന കാര്യത്തിലും ബിഡിജെഎസ് അത്ര ആവേശം കാണിച്ചിട്ടില്ല. അരൂർ സീറ്റിൽ മത്സരിക്കുന്നതും, ബിഡിജെഎസ് ഉന്നയിച്ചിട്ടുള്ള മറ്റ് പ്രശ്നങ്ങളും ഉഭയകക്ഷി നേതൃയോഗത്തിൽ ചർച്ച ചെയ്യുമെന്ന് ബിജെപി നേതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്.

വട്ടിയൂർക്കാവിൽ കുമ്മനം
അതേസമയം അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അവിടെയും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ പ്രതിസന്ധി ഉടലെടുക്കുന്നുണ്ട്. . ഇക്കുറി കുമ്മനം രാജശേഖരനെ തന്നെ മത്സര രംഗത്ത് ഇറക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം. അതേസമയം മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുമ്മനം രാജശേഖരൻ.

ബജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലം
കുമ്മനത്തിന്റെ പിന്‍മാറ്റത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവിനായി ആവശ്യം ശക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. വെറും 3000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്‍റെ മുന്നേറ്റം. അതുകൊണ്ട് തന്നെ ബിജെപിക്ക് ഏറഎ പ്രതീക്ഷയുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രനില്ല...
ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു സീറ്റായ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കില്ല. ഇവിടെ ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്ന രവീശ തന്ത്രിയെയോ ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തിനെയോ ആകും പരിഗണിച്ചേക്കുക. കോന്നിയില്‍ ശോഭാ സുരേന്ദ്രനാണ് മുന്‍ഗണന. എന്നാൽ മുൻ ഡിജിപി സെൻകുമാറിന്റെ പേരും പരിഗണനയിലുണ്ട്. എറണാകുളത്ത് ബി ഗോപാലകൃഷ്ണന്‍റെ പേരാണ് ചര്‍ച്ചയായത്. എന്നാല്‍ അദ്ദേഹം പിന്‍മാറിയതോടെ പ്രാദേശിക നേതാക്കളെയാണ് പരിഗണിക്കുന്നത്. സിജി രാജഗോപാല്‍, പത്മജ മേനോന്‍ തുടങ്ങിയവരുടെ പേരുകള്‍ ചര്‍ച്ചയാകുന്നുണ്ട്.












Click it and Unblock the Notifications