കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിമത പിന്മാറിയില്ല; അരൂരില്‍ ആകെ ആറ് സ്ഥാനാര്‍ത്ഥികള്‍, പോരാട്ടം പൊടിപാറും

Google Oneindia Malayalam News

ആലപ്പുഴ: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ അരൂരിലെ പോരാട്ടത്തിന്‍റെ ചിത്രം തെളിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ആരും പിന്മാറാന്‍ തയ്യാറാവാതിരുന്നതോടെ വരണാധികാരി എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നം അനുവദിച്ചു. മൂന്ന് മുന്നണികളുടേത് ഉള്‍പ്പടെ ആറ് സ്ഥാനാര്‍ത്ഥികളാണ് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഗാന്ധിവധം പുനഃസൃഷ്ടിച്ചവരൊക്കെ എംപിമാർ, അനീതിക്കെതിരെ ശബ്ദമുയർത്തിയവർ രാജ്യദ്രോഹികളെന്ന് അടൂർ!ഗാന്ധിവധം പുനഃസൃഷ്ടിച്ചവരൊക്കെ എംപിമാർ, അനീതിക്കെതിരെ ശബ്ദമുയർത്തിയവർ രാജ്യദ്രോഹികളെന്ന് അടൂർ!

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് റിബലായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ഗീത അശോകനും മത്സരരംഗത്തുണ്ട്. പത്രിക പിന്‍വലിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ശ്രമം നടത്തിയെങ്കിലും മത്സരിക്കാനുള്ള തീരുമാനത്തില്‍ ഗീത അശോക് ഉറച്ചു നില്‍ക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അവഗണിച്ചെന്ന പരാതി ഉയര്‍ത്തിയാണ് ഗീത റിബലായി മത്സരിക്കുന്നത്. ടെലിവിഷനാണ് ഗീത അശോകന്‍റെ ചിഹ്നം.

geetha

87 കേന്ദ്രങ്ങളിലായി ആകെ 183 പോളിങ് ബൂത്തുകളാണ് അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് കേന്ദ്രങ്ങളില്‍ ആറു വീതം പോളിങ് ബൂത്തുകളും മറ്റ് രണ്ട് കേന്ദ്രങ്ങളില്‍ അഞ്ചു വീതം പോളിങ് ബൂത്തുകളുമുണ്ടാകും. മാതൃകാ പോളിങ് ബൂത്തുകള്‍ അഞ്ചെണ്ണമാണ്. ഒരെണ്ണം സ്ത്രീ സൗഹൃദ ബൂത്താണ്. ഉപതിരഞ്ഞെടുപ്പിൽ പണമോ ഉപഹാരമോ നൽകി സമ്മതിദായകരെ സ്വാധീനിക്കാൻ ശ്രമിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ തിര‍ഞ്ഞെടുപ്പ് ഓഫീസറായ അദീല അബ്ദുള്ള അറിയിച്ചു.

കൂടത്തായിലെ 6 മരണങ്ങള്‍: സംശയത്തിന്‍റെ മുള്‍മുനയില്‍ സ്ത്രീ, കൊലപാതകമാകെന്ന സൂചന നല്‍കി പോലീസ്കൂടത്തായിലെ 6 മരണങ്ങള്‍: സംശയത്തിന്‍റെ മുള്‍മുനയില്‍ സ്ത്രീ, കൊലപാതകമാകെന്ന സൂചന നല്‍കി പോലീസ്

 ഹരിയാന കോൺഗ്രസിൽ ഭിന്നത രൂക്ഷം, മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തൻവർ പാർട്ടി പദവികൾ രാജി വെച്ചു ഹരിയാന കോൺഗ്രസിൽ ഭിന്നത രൂക്ഷം, മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തൻവർ പാർട്ടി പദവികൾ രാജി വെച്ചു

English summary
aroor by election; final list of candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X