അരൂരില്‍ ബിജെപി അട്ടിമറി വിജയം നേടും; പ്രതീക്ഷകള്‍ പങ്കുവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി
ആലപ്പുഴ: അരൂരില്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെപി പ്രകാശ് ബാബു. പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും മണ്ഡലത്തിലെ ജനങ്ങളുടെ വികാരവും കണക്കിലെടുക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അരൂര്‍ തന്നെ സ്വീകരിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് കൂടിയായ പ്രകാശ് ബാബു അവകാശപ്പെട്ടു.
എന്‍ഡിഎയില്‍ നേരത്തെ ബിഡിജെഎസിന് മാറ്റിവെച്ചിരുന്ന സീറ്റായിരുന്നു അരൂര്‍. സീറ്റ് ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാവാതിരുന്നതോടെയൊണ് പ്രകാശ് ബാബുവിനെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. അരൂരില്‍ ബിഡിജെഎസ് പിന്തുണ ഇടതുമുന്നണിക്കായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബിഡിജെഎസ് നേതാക്കളുമായി താന്‍ ബന്ധപ്പെട്ടുവെന്നും പ്രചരണത്തിന് മുന്‍പന്തിയിലുണ്ടാവുമെന്ന് അവര്‍ ഉറപ്പ് നല്‍കിയതായും പ്രകാശ് ബാബു പറഞ്ഞു.

മറ്റു വിഷയങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതിനാലല്ല ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത്. ഉപതിരഞ്ഞെടുപ്പില്‍ മുന്നണി നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിച്ച സീറ്റായതിനാൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി തന്നെയാണ് അരൂരിൽ മത്സരിക്കുന്നതെന്നും പ്രകാശ് ബാബു വ്യക്തമാക്കി.












Click it and Unblock the Notifications