കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരൂരില്‍ ജി സുധാകരന്‍റെ പൂതനാ പരാമര്‍ശം തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരും: അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പുതനാ പരാമര്‍ശം തിരിച്ചയായെന്ന വിലയിരുത്തലില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തല്‍. തോല്‍വി ജില്ലാ കമ്മറ്റി അന്വേഷിക്കുമെന്നും ആവശ്യമെങ്കില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന അഭിപ്രായവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു.

'ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതായപ്പോള്‍ തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക';ജലീലിനെതിരെ ഫിറോസ്'ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതായപ്പോള്‍ തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക';ജലീലിനെതിരെ ഫിറോസ്

ശബരിമല വിഷയത്തിലടക്കം മഞ്ചേശ്വത്ത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ നടത്തിയ ചില പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ വോട്ടര്‍മാരെ അകറ്റി. എറണാകുളത്ത് ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ സാധിച്ചെന്നും മഴ ഇടതു വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കുന്നതിൽ നിന്നും അകറ്റിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അതേസമയം പുതന പരാമർശം അരൂരിലെ തോൽവിക്ക് കാരണമല്ലെന്നായിരുന്നു ജി. സുധാകരന്റെ പ്രതികണം. തോല്‍വിയുടെ ഉത്തരവാധിത്തം തന്‍റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

cpmflag

ഇഞ്ചോടിച്ച് പോരാട്ടത്തിനൊവിലായിരുന്നു അരൂര്‍ സീറ്റ് എല്‍ഡിഎഫില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്ത്. 2079 വോട്ടുകള്‍ക്കായിരുന്നു എല്‍ഡിഎഫിലെ മനു സി പുളിക്കലിനെ പരാജയപ്പെടുത്ത് 1960 ന് ശേഷം അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസിന്‍റെ വിജയക്കൊടി പാറിച്ചത്. 69356 വോട്ടുകള്‍ ഷാനിമോള്‍ ഉസ്മാന്‍ നേടിയപ്പോള്‍ മനു സി പുളിക്കലിന് ലഭിച്ചത് 67277 വോട്ടുകളാണ്. അതേ സമയം 16289 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്.

English summary
aroor by election result: cpm criticise g sudhakaran's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X