അരൂർ-തുറവൂർ ഉയരപ്പാത ഈ വർഷവും തുറക്കില്ല; പുതിയ 'പണി'..ഇനിയും വേണം 4 മാസം

അരൂർ-തുറവൂർ ഉയരപ്പാത തുറക്കുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. പദ്ധതി തുറക്കേണ്ട സമയപരിധി വീണ്ടും നീട്ടി. ആറ് വരിപാതയുടെ 95 ശതമാനത്തിലധികം ജോലികളും പൂർത്തിയായി അടുത്തിടെ ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഡിസംബറിൽ തന്നെ പാത തുറന്നേക്കുമെന്നായിരുന്നു റിപ്പോർട്ടകൾ. എന്നാൽ പദ്ധതി വൈകുമെന്നും അടുത്ത വർഷം മാർച്ചിൽ മാത്രമേ പാത തുറക്കൂവെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം പാതയിലെ ഭാര പരിശോധന അടുത്തയാഴ്ചയോടെ തന്നെ ആരംഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ' പ്രധാന പണികൾ പൂർത്തിയായതിനാൽ ഭാരപരിശോധന അടുത്ത ആഴ്ചയോടെ തന്നെ നട്കും. അരൂർ ഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത് അടക്കമുള്ള പണികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. അരൂർ, എരമല്ലൂർ, തുറവൂർ എന്നിവിടങ്ങളിൽ എൻട്രി-എക്സിറ്റ് റാമ്പുകളും നിർമ്മിക്കേണ്ടതുണ്ട്', ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.

aroorth-
Photo Credit:

തുറവൂർ ഭാഗത്തുള്ള നിർമ്മാണങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ ആവശ്യമുള്ളതിനാലാണ് സമയപരിധി ഇപ്പോൾ നീട്ടിയിരിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാനായി തുരവൂർ ജങ്ഷൻ കഴിഞ്ഞ് തുറൂവൂർ ക്ഷേത്രം വരെ പാലം നീട്ടാനായി 150 മീറ്ററോളം വരുന്ന ആറ് അധിക സ്പാനുകൾ നിർമ്മിക്കാനാണ് പദ്ധതി. ആദ്യത്തെ പ്ലാൻ പ്രകാരം തിരക്കേറിയ ജങ്ഷനിൽ ഒരു വലിയ മതിലും ഒരു എക്സിറ്റ് റാമ്പുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അത്തരത്തിൽ നിർമ്മിച്ചാൽ ഈ പ്രദേശത്തെ കുരുക്ക് കൂടുതൽ രൂക്ഷമായേക്കും. ഈ സാഹചര്യത്തിലാണ് പുതിയ സ്പാൻ കൂടി നിർമ്മിക്കാൻ തീരുമാനിച്ചത്. കെസിസി ബിൽഡ്കോണ്‍ എന്ന സ്ഥാപനമാണ് ഈ ഭാഗം നിർമ്മിക്കുന്നത്. കുറഞ്ഞത് മൂന്നോ നാലോ മാസം ഇതിന് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ ആദ്യത്തെ മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോളിംഗ് സിസ്റ്റം എരമല്ലൂരിൽ സ്ഥാപിക്കും. മറ്റ് ടോൾ പ്ലാസകൾ പോലെ ബൂത്തുകളോ ടോൾ ശേഖരണത്തിന് ജീവനക്കാരോ ഇവിടെ ഉണ്ടാകില്ല. വാഹനങ്ങൾ ഇവിടെ നിർത്തുകയോ മെല്ലെ പോകുകയോ ചെയ്യേണ്ടി വരില്ല. പകരം റോഡിന് കുറുകെ ഒരു ആർച്ച് പോലുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടാകും ഇവിടെ. വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഫാസ്ടാഗ് ഓട്ടോമാറ്റിക് ആയി സ്കാൻ ചെയ്യുകയാണ് ചെയ്യുന്നത്.

അതേസമയം കുമ്പളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുമ്പളത്ത് ടോൾ നൽകിയാലും എരമല്ലൂരിലും ടോൾ നൽകേണ്ടി വരും. ഹൈ-സ്പൂഡ് എലവേറ്റഡ് ഇടനാഴിയായതിനാലാണ് ഇതെന്ന് അധികൃതർ പറഞ്ഞു. ഭാവിയിൽ ഈ സംവിധാനം ദേശീയപാത-66 ലെ ടോൾ പോയിൻ്റുകളിൽ നടപ്പാക്കാനും അതോറിറ്റിക്ക് പദ്ധതിയുണ്ട്.

അരൂരിനും തുറവൂരിനും ഇടയിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള പദ്ധതി രാജ്യത്തെ ഏറ്റവും നീളമേറിയ ഒറ്റത്തൂൺ എലിവേറ്റഡ് പദ്ധതിയാമ്. 2,200 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവ്.13.23 കിലോമീറ്റർ നീളത്തിലും 24.5മീറ്റർ വീതിയിലും ആറുവരിപ്പാത ആയാണ് ഇത് നിർമ്മിക്കുന്നത്.

അതിനിടെ ദേശീയപാത -66ലെ സുരക്ഷ പരിശോധനകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പാലക്കാട് ഐഐടിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. മൈലക്കാട്, കൂരിയാട്, രാമനാട്ടുകര-വളാഞ്ചേരി എന്നിവിടങ്ങളിലെ ഭിത്തികൾ തകർന്ന സാഹചര്യത്തിലാണ് പരിശോധനകൾ ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma