കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമം.. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് കൂടിയായ ന്യൂമാഹി സ്വദേശി മുഹമ്മദ് റിയാസിനെയാണ് പോലീസ് ചെന്നൈയില്‍ വെച്ച് പിടികൂടിയത്. വിവാദമായ ഈ കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസം എന്‍ഐഎ ഏറ്റെടുത്തിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

എകെജിക്ക് സ്മാരകമുണ്ടാക്കുന്ന ഐസകിന്റെ മോദി മോഡൽ.. എകെജിയുടെ പേരിൽ കോടികളുടെ ധൂർത്തെന്ന് ബൽറാംഎകെജിക്ക് സ്മാരകമുണ്ടാക്കുന്ന ഐസകിന്റെ മോദി മോഡൽ.. എകെജിയുടെ പേരിൽ കോടികളുടെ ധൂർത്തെന്ന് ബൽറാം

സിറിയയിലേക്ക് കടത്താൻ ശ്രമം

സിറിയയിലേക്ക് കടത്താൻ ശ്രമം

റിയാസ് തന്നെ ഭീഷണിപ്പെടുത്തി മതം മാറ്റി വിവാഹം കഴിച്ചതാണ് എന്നും സിറിയയിലേക്ക് കടത്തി ഭീകരപ്രവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്നും പത്തനംതിട്ടക്കാരിയായ യുവതി തന്നെയാണ് പരാതിപ്പെട്ടത്. യുവതിയെ സൗദി അറേബ്യയിലെത്തിച്ച് സിറിയയിലേക്ക് കടത്താനായിരുന്നു ശ്രമം

യുവതി രക്ഷപ്പെട്ടു

യുവതി രക്ഷപ്പെട്ടു

എന്നാല്‍ സൗദിയില്‍ വെച്ച് യുവതി രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യുവതിയെ ഭര്‍ത്താവായ റിയാസിനെ പോലീസിന് പിടികൂടാന്‍ സാധിച്ചിരുന്നില്ല. അതേസമയം വിവാഹത്തിന് സഹായം ചെയ്തു നല്‍കിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

യുഎപിഎ ചുമത്തി കേസ്

യുഎപിഎ ചുമത്തി കേസ്

എറണാകുളം പറവൂര്‍ സ്വദേശിയായ റിയാസിന്റെ ബന്ധു ഫയാസ്, മാഞ്ഞാലി സ്വദേശി സിയാദ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യപ്രതിയായ മുഹമ്മദ് റിയാസ് ജിദ്ദയിലായിരുന്നു.

പോലീസ് പിടികൂടി

പോലീസ് പിടികൂടി

കേസിന്റെ ആവശ്യത്തിനായി ഇയാള്‍ ചെന്നെയില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇയാളെ ഇമിഗ്രേഷനില്‍ വെച്ചാണ് പിടികൂടിയത്. 2015ല്‍ ബെംഗലൂരുവില്‍ പഠിക്കുന്ന സമയത്താണ് യുവതിയുമായി റിയാസ് അടുക്കുന്നത്.

തെറ്റുകാരനല്ലെന്ന് റിയാസ്

തെറ്റുകാരനല്ലെന്ന് റിയാസ്

പിന്നീട് യുവതിയെ മതംമാറ്റിയ ശേഷം വിവാഹം കഴിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. യുവതി റിയാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും വിവാഹം കഴിച്ചു എന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റെന്നും റിയാസ് സത്യവാങ്മൂലം നല്‍കുകയുണ്ടായി.

English summary
Police arrested man in religious conversion case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X