Get Updates
Get notified of breaking news, exclusive insights, and must-see stories!

കിസാൻ സഭ നേതാക്കളുടെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; ഡിവൈഎഫ് ഐ

തിരുവനന്തപുരം; കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായ ഭാരത് ബന്ദിൽ പങ്കെടുത്ത കിസാൻ സഭ നേതാക്കളുടെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്ഐ.പ്രതിഷേധങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കാമെന്ന ഫാസിസ്റ്റ് മനോഭാവം ജനാധിപത്യ ഇന്ത്യയിൽ വിലപ്പോവില്ല. രാജ്യത്തെ കാർഷിക മേഖലയിൽ കോർപറേറ്റുകൾക്ക് ആധിപത്യം സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്ന കർഷക വിരുദ്ധ കരിനിയമങ്ങൾ ഒരു കാരണവശാലും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

abarimalai-12121

മോഡി സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾ പിനാവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക സമരം കൂടുതൽ ശക്തിപ്പെടുകയാണ്. രാജ്യത്തെ കർഷകരുടെ മരണ വാറണ്ടായ പുതിയ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് കർഷകരാണ് കൊടും തണുപ്പിനെപ്പോലും വകവെക്കാതെ ഡൽഹിയിൽ ദിവസങ്ങളായി പ്രതിഷേധിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് നടന്ന ഭാരത് ബന്ദിൽ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് സ. കെ കെ രാഗേഷ് എം പി, സ. പി കൃഷ്ണപ്രസാദ് ഉൾപ്പടെയുള്ള നേതാക്കളെ ഗുരുഗ്രാമിലെ ബിലാസ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം നിരവധി സഖാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
    ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്ത് പോലീസ്

    ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന ഈ നടപടി അംഗീകരിക്കാനാവില്ല. സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപെടുന്ന വിഷയങ്ങളിൽ ഏകപക്ഷീയമായി നിയമനിർമ്മാണം നടത്തുകയും ആ നിയമങ്ങൾ സംസ്ഥാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യ മര്യാദയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണ്.

    അന്നംതരുന്നവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഈ ക്രൂരതക്ക് പൊതുജനം മാപ്പ് തരില്ല. ബലപ്രയോഗത്തിലൂടെയും പോലീസിനെ ഉപയോഗിച്ചും ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന നരേന്ദ്ര മോഡി ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+