'സൂസന്ന മുസ്ലീമായാല്‍ എന്ത് ഉപദേശം നല്‍കും',പീസ് സ്കൂളിലെ പാഠപുസ്തകം അച്ചടിച്ചവര്‍ അറസ്റ്റില്‍...
പാഠപുസ്തകം അച്ചടിച്ച മുംബൈയിലെ ബുറൂജ് റിയലൈസേഷന് പ്രസാധക സ്ഥാപനത്തിലെ മൂന്നു ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
കൊച്ചി: പീസ് സ്കൂളില്‍ മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചുവെന്ന കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവാദ പാഠപുസ്തകം അച്ചടിച്ച മുംബൈയിലെ ബുറൂജ് റിയലൈസേഷന് പ്രസാധക സ്ഥാപനത്തിലെ മൂന്നു ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ബുറൂജ് റിയലൈസേഷന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണ് അറസ്റ്റിലായതെന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിച്ച ഈ സ്ഥാപനം സ്കൂളിലെ അധ്യാപകര്‍ക്ക് പരിശീലന ക്ലാസും സംഘടിപ്പിച്ചിരുന്നു.

ഡിസംബര്‍ 3 ന് കോടതിയില്‍ ഹാജരാക്കും
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഡിസംബര്‍ 3 ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

സ്കൂള്‍ അധികൃതര്‍ക്കെതിരെയും കേസ്
തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധമുള്ളവര്‍ പീസ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന സംശയത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് സ്കൂളിലെ വിവാദമായ പാഠപുസ്തകം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പാഠപുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയതിന് സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെയും മാനേജ്മെന്റ് ട്രസ്റ്റികള്ക്കെതിരെയും കേസെടുത്തിരുന്നു.

പാഠഭാഗം പഠിപ്പിക്കുന്നില്ലെന്ന്...
എന്നാല്‍ വിവാദമായ പാഠഭാഗം സ്കൂളില്‍ പഠിപ്പിക്കുന്നില്ലെന്നായിരുന്നു പീസ് സ്കൂള്‍ മാനേജ്മെന്റാ വിശദീകരണം നല്‍കിയിരുന്നത്.

രണ്ടാം ക്ലാസിലെ വിവാദമായ പാഠഭാഗം ഇങ്ങനെ...
മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്ന രീതിയിലുള്ള പാഠഭാഗമാണ് സ്കൂളിലെ രണ്ടാം ക്ലാസിലെ മതപഠന പുസ്തകത്തില്‍ ആക്ടിവിറ്റി വിഭാഗത്തില്‍ നല്‍കിയിരുന്നത്. നിങ്ങളുടെ ക്രിസ്ത്യന്‍ സുഹൃത്ത് ആദം/സൂസന്ന മതം മാറാന്‍ തീരുമാനിച്ചാല്‍ എന്ത് ഉപദേശം നല്‍കുമെന്ന ചോദ്യത്തിന് പേര് മാറ്റാന്‍ പറയും, കുരിശ് രൂപം മാറ്റാന്‍ ആവശ്യപ്പെടും, ഷഹാദ പഠിക്കാനും രക്ഷിതാക്കള്‍ അമുസ്ലീമായതിനാല്‍ വീട് വിട്ട് ഓടിപോവാനും ആവശ്യപ്പെടും, ഹലാല്‍ ചിക്കന്‍ കഴിക്കാന്‍ പറയും എന്നിങ്ങനെയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം നല്കിയ ശേഷം എന്തുകൊണ്ടാണ് ഉത്തരം നല്കാന് കാരണമെന്ന് ക്ലാസില്‍ വിശദമാക്കാനും ആവശ്യപ്പെടുന്നുണ്ട്.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications