കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൂസന്ന മുസ്ലീമായാല്‍ എന്ത് ഉപദേശം നല്‍കും',പീസ് സ്‌കൂളിലെ പാഠപുസ്തകം അച്ചടിച്ചവര്‍ അറസ്റ്റില്‍...

പാഠപുസ്തകം അച്ചടിച്ച മുംബൈയിലെ ബുറൂജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ മൂന്നു ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: പീസ് സ്‌കൂളില്‍ മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചുവെന്ന കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവാദ പാഠപുസ്തകം അച്ചടിച്ച മുംബൈയിലെ ബുറൂജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ മൂന്നു ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ബുറൂജ് റിയലൈസേഷന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണ് അറസ്റ്റിലായതെന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിച്ച ഈ സ്ഥാപനം സ്‌കൂളിലെ അധ്യാപകര്‍ക്ക് പരിശീലന ക്ലാസും സംഘടിപ്പിച്ചിരുന്നു.

ഡിസംബര്‍ 3 ന് കോടതിയില്‍ ഹാജരാക്കും

ഡിസംബര്‍ 3 ന് കോടതിയില്‍ ഹാജരാക്കും

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഡിസംബര്‍ 3 ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കേസ്

സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കേസ്

തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധമുള്ളവര്‍ പീസ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന സംശയത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് സ്‌കൂളിലെ വിവാദമായ പാഠപുസ്തകം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പാഠപുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയും മാനേജ്‌മെന്റ് ട്രസ്റ്റികള്‍ക്കെതിരെയും കേസെടുത്തിരുന്നു.

പാഠഭാഗം പഠിപ്പിക്കുന്നില്ലെന്ന്...

പാഠഭാഗം പഠിപ്പിക്കുന്നില്ലെന്ന്...

എന്നാല്‍ വിവാദമായ പാഠഭാഗം സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെന്നായിരുന്നു പീസ് സ്‌കൂള്‍ മാനേജ്‌മെന്റാ വിശദീകരണം നല്‍കിയിരുന്നത്.

രണ്ടാം ക്ലാസിലെ വിവാദമായ പാഠഭാഗം ഇങ്ങനെ...

രണ്ടാം ക്ലാസിലെ വിവാദമായ പാഠഭാഗം ഇങ്ങനെ...

മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്ന രീതിയിലുള്ള പാഠഭാഗമാണ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ മതപഠന പുസ്തകത്തില്‍ ആക്ടിവിറ്റി വിഭാഗത്തില്‍ നല്‍കിയിരുന്നത്. നിങ്ങളുടെ ക്രിസ്ത്യന്‍ സുഹൃത്ത് ആദം/സൂസന്ന മതം മാറാന്‍ തീരുമാനിച്ചാല്‍ എന്ത് ഉപദേശം നല്‍കുമെന്ന ചോദ്യത്തിന് പേര് മാറ്റാന്‍ പറയും, കുരിശ് രൂപം മാറ്റാന്‍ ആവശ്യപ്പെടും, ഷഹാദ പഠിക്കാനും രക്ഷിതാക്കള്‍ അമുസ്ലീമായതിനാല്‍ വീട് വിട്ട് ഓടിപോവാനും ആവശ്യപ്പെടും, ഹലാല്‍ ചിക്കന്‍ കഴിക്കാന്‍ പറയും എന്നിങ്ങനെയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം നല്‍കിയ ശേഷം എന്തുകൊണ്ടാണ് ഉത്തരം നല്‍കാന്‍ കാരണമെന്ന് ക്ലാസില്‍ വിശദമാക്കാനും ആവശ്യപ്പെടുന്നുണ്ട്.

English summary
Three people are under police custody in peace school text book case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X