'ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി സലിംരാജിന്റെ കൂട്ടുപ്രതി'
തിരുവനന്തപുരം: കടകംപള്ളി കളമശ്ശേരി ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് അറസ്റ്റിലായതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. സലിംരാജ്, കേസില്‍ തട്ടിപ്പ് നടത്തിയതായി സിബിഐ കണ്ടെത്തിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടു പ്രതിയാണെന്ന് വിഎസ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിന് കൂട്ടുനിന്നെന്ന് തെളിഞ്ഞു. നങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഭൂമി തട്ടിപ്പിന് വേദിയായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സലിംരാജിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയാണ്. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ദുര്‍ഭരണത്തിന് അരുവിക്കരയില്‍ ജനം മറുപടി നല്‍കണമെന്നും വിഎസ് അഭ്യര്‍ഥിച്ചു. അതേസമയം അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പോകില്ലെന്ന് പറഞ്ഞവരാണ് അതിന് മറുപടി പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കളമശ്ശേരി കടകംപള്ളി ഭൂമി തട്ടിപ്പു കേസുകളില്‍ സലിംരാജിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സിബിഐ റിമാന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സലിംരാജ് പലരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ ഇതിനേ വേദിയായെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥരിലേക്കും സിബിഐ അന്വേഷണം വ്യാപിപ്പിക്കുകയാണ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications