കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി സലിംരാജിന്റെ കൂട്ടുപ്രതി'

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കടകംപള്ളി കളമശ്ശേരി ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് അറസ്റ്റിലായതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സലിംരാജ്, കേസില്‍ തട്ടിപ്പ് നടത്തിയതായി സിബിഐ കണ്ടെത്തിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടു പ്രതിയാണെന്ന് വിഎസ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിന് കൂട്ടുനിന്നെന്ന് തെളിഞ്ഞു. നങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഭൂമി തട്ടിപ്പിന് വേദിയായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

salim-fraud

സലിംരാജിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയാണ്. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ദുര്‍ഭരണത്തിന് അരുവിക്കരയില്‍ ജനം മറുപടി നല്‍കണമെന്നും വിഎസ് അഭ്യര്‍ഥിച്ചു. അതേസമയം അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പോകില്ലെന്ന് പറഞ്ഞവരാണ് അതിന് മറുപടി പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കളമശ്ശേരി കടകംപള്ളി ഭൂമി തട്ടിപ്പു കേസുകളില്‍ സലിംരാജിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സിബിഐ റിമാന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സലിംരാജ് പലരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ ഇതിനേ വേദിയായെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥരിലേക്കും സിബിഐ അന്വേഷണം വ്യാപിപ്പിക്കുകയാണ്.

English summary
Land grab case ; Arrest of Salim Raj: VS demands CM's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X