കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ഉടന്‍; തെളിവുകള്‍ പോലീസ് കോര്‍ത്തിണക്കി, കേരളം ഞെട്ടും!!

പോലീസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയിലായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അന്വേഷണ സംഘത്തിന്റെയും സംയുക്ത യോഗം. ഇതുവരെ ലഭ്യമായ വിവരങ്ങളും തെളിവുകളും യോഗത്തില്‍ അക്കമിട്ടു നിരത്തി

  • By Ashif
Google Oneindia Malayalam News

കൊച്ചി: പ്രമുഖ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റ് ഉടന്‍. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് അന്വേഷണ സംഘം ലഭ്യമായ തെളിവുകള്‍ കോര്‍ത്തിണക്കി അറസ്റ്റിലേക്ക് കടക്കുന്നത്. അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഐജി ദിനേന്ദ്ര കശ്യപിനോട് കൊച്ചില്‍ തന്നെ തങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

ഇതില്‍ നിന്നെല്ലാം ഉടന്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ആരോപണ വിധേയരെ ചോദ്യം ചെയ്തതിന് പിന്നാലെ ആക്രമണത്തിന്റെ ചിത്രങ്ങള്‍ കൂടി ലഭ്യമായതോടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ ഇതുവരെ ലഭ്യമായ തെളിവുകള്‍ കോര്‍ത്തിണക്കി. ഇനി അറസ്റ്റിലേക്ക് കടക്കാം എന്നാണ് തീരുമാനം.

 എന്തിന് അറസ്റ്റ് വൈകിക്കുന്നു

എന്തിന് അറസ്റ്റ് വൈകിക്കുന്നു

പോലീസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയിലായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അന്വേഷണ സംഘത്തിന്റെയും സംയുക്ത യോഗം. ഇതുവരെ ലഭ്യമായ വിവരങ്ങളും തെളിവുകളും യോഗത്തില്‍ അക്കമിട്ടു നിരത്തി. ഇനി എന്തിന് അറസ്റ്റ് വൈകിക്കുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദിച്ചു.

അന്വേഷണത്തില്‍ ഏകോപനം വേണം

അന്വേഷണത്തില്‍ ഏകോപനം വേണം

എഡിജിപി ബി സന്ധ്യ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഐജി ദിനേന്ദ്ര കശ്യപ് കൊച്ചില്‍ തന്നെ തങ്ങി അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. അന്വേഷണത്തില്‍ ഏകോപനം വേണമെന്നും ഡിജിപി നിര്‍ദേശിച്ചു.

ആരെയാണ് അറസ്റ്റ് ചെയ്യുക

ആരെയാണ് അറസ്റ്റ് ചെയ്യുക

എന്നാല്‍ ആരെയാണ് പോലീസ് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നതെന്ന് വ്യക്തമല്ല. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ കുടുങ്ങുമോ എന്ന ആശങ്കയും ഇതിനോടകം പരന്നിട്ടുണ്ട്. കാരണം നിരവധി പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്.

സുനിയുടെ മൊഴിമാറ്റം

സുനിയുടെ മൊഴിമാറ്റം

മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായത് മുതല്‍ അടിക്കടി മൊഴികള്‍ മാറ്റിയിരുന്നു. ഇത് പോലീസിനെ അല്‍പ്പമൊന്ന് കുഴക്കിയെങ്കിലും ചില മൊഴികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം പണത്തിന് വേണ്ടിയാണിത് ചെയ്തതെന്നായിരുന്നു സുനിയുടെ മൊഴി.

പ്രമുഖരെ ചോദ്യം ചെയ്യുന്നു

പ്രമുഖരെ ചോദ്യം ചെയ്യുന്നു

ഈ മൊഴി പോലീസ് മുഖവിലക്കൈടുത്തിരുന്നില്ല. പിന്നീട് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മൊഴി നല്‍കി. ഇതിലേക്ക് സൂചന നല്‍കുന്ന ചില വിവരങ്ങള്‍ പോലീസിന് ലഭിക്കുകയും ചെയ്തു. പിന്നീടാണ് പോലീസ് സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

സുനിയുടെ മൊഴിയില്‍ വ്യക്തത വരുത്തി

സുനിയുടെ മൊഴിയില്‍ വ്യക്തത വരുത്തി

അന്വേഷണ സംഘം നടന്‍ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ 13 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചു. സുനി നല്‍കിയ മൊഴിയില്‍ വ്യക്തത വരുത്തുകയായിരുന്നു പോലീസിന്റെ ലക്ഷ്യം.

കടുത്ത തീരുമാനം കൈക്കൊണ്ടു

കടുത്ത തീരുമാനം കൈക്കൊണ്ടു

തൊട്ടുപിന്നാലെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവന്റെ കൊച്ചിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമാ ലൊക്കേഷനില്‍ സുനി എത്തിയതിന്റെ തെളിവ് പോലീസിന് ലഭിച്ചതോടെയാണ് കടുത്ത ചില തീരുമാനങ്ങള്‍ പോലീസ് കൈക്കൊണ്ടത്.

English summary
Actress Attack Case: Arrest Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X