കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്... ഇനി 'മുങ്ങാന്‍'പറ്റില്ല

Google Oneindia Malayalam News

കൊച്ചി: സരിത എസ് നായര്‍ക്ക് ഇനി സോളാര്‍ കമ്മീഷന് മുന്നില്‍ ഒളിച്ചുകളിയ്ക്കാനാവില്ലെന്ന് ഉറപ്പായി. കമ്മീഷന്റെ അന്ത്യശാസനം പോലും പരിഗണിയ്ക്കാതെ കമ്മീഷന് മുന്നില്‍ ഹാജരാകാതിരുന്ന സരിതയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.

ജൂണ്‍ 27 ന് സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കും. ഇതോടെ കമ്മീഷന് മുന്നില്‍ മുങ്ങി നടക്കാന്‍ പറ്റില്ലെന്ന് ഉറപ്പായി.

ജൂണ്‍ 23ന് കമ്മീഷന് മുന്നില്‍ ഹാജരാകണം എന്ന കര്‍ശന നിര്‍ദ്ദേശമാണ് സരിതയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ തെളിവുകള്‍ സമര്‍പ്പിയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിയ്ക്കണം എന്നാണ് സരിതയുടെ അഭിഭാഷകന്‍ വീണ്ടും ആവശ്യപ്പെട്ടത്.

പറഞ്ഞുപറ്റിക്കല്‍

പറഞ്ഞുപറ്റിക്കല്‍

ഹാജരാകാം എന്ന് പറഞ്ഞ ദിവസങ്ങളില്‍ പോലും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായിട്ടില്ല. ഇക്കാര്യത്തില്‍ കമ്മീഷന്റെ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു.

നാല് തവണ

നാല് തവണ

നാല് തവണയാണ് സരിത കമ്മീഷന്റെ ഉത്തരവ് അവഗണിച്ചത്.

പലകാരണങ്ങള്‍

പലകാരണങ്ങള്‍

ഓരോ തവണ ഹാജരാകാതിരുന്നപ്പോഴും ഓരോ കാരണങ്ങളാണ് സരിത പറഞ്ഞിരുന്നത്. ഇത് പലപ്പോഴും വാര്‍ത്തയായിരുന്നു.

കളവ് പറയുന്നു

കളവ് പറയുന്നു

കമ്മീഷന് മുന്നില്‍ ഹാജരാകാതിരിക്കാന്‍ സരിത പറയുന്ന കാര്യങ്ങള്‍് കളവാണെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

സിനിമ

സിനിമ

സിനിമയുടെ ചിത്രീകരണത്തിന്റെ പേര് പറഞ്ഞും അസുഖമാണെന്ന് പറഞ്ഞും സരിത എസ് നായര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാതിരുന്നിട്ടുണ്ട്.

English summary
Solar Scam: Solar Commission issues arrest Warrant for Saritha S Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X