പരാതിയില്‍ നടപടി സ്വീകരിച്ചില്ല, സിറ്റിങ്ങിന് ഹാജരായില്ല,കലക്ടര്‍ക്കെതിരെ അറസ്റ്റ് വാറന്റ്
നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിരുന്നിട്ടും പാലിക്കാതിരുന്നതിന്റെ പേരിലാണ് കലക്ടര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
തൃശ്ശൂര്‍ : മൂന്നരക്കോടി രൂപയുടെ കളിമണ്ണ് കടത്തുന്നതിനെക്കുറിച്ച് വിവരം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ തൃശ്ശൂര്‍ ജില്ലാകലക്ടര്‍ ഡോ എ കൗശികിനെതിരെ ലോകായുക്തയുടെ അറസ്റ്റ് വാറന്റ്. തിങ്കളാഴ്ച ലോകായുക്തയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിരുന്നിട്ടും പാലിക്കാതിരുന്നതിന്റെ പേരിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.
ലോകായുക്തയുടെ നോട്ടീസ് കലക്ട്രേറ്റില്‍ ലഭിച്ചിരുന്നില്ലെന്ന് കലക്ടര്‍ അറിയിച്ചു. അറസ്റ്റ് വാറന്റ് പിന്‍വലിക്കുന്നതിനായി അപേക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റി പോലീസ് കമ്മീഷണറോടാണ് കലക്ടറെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

മണ്ണ് കടത്തിയ കേസില്‍ നടപടി സ്വീകരിച്ചില്ല
ആമ്പല്ലൂര്‍ കണ്ണംകുറ്റി ആലുക്കല്‍ ഭഗവതി ക്ഷേത്ര പരിസരത്ത് നടത്തിയ മണ്ണുഖനനത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും കലക്ടര്‍ നടപടി സ്വീകരിച്ചില്ലെന്ന ലോകായുക്തയ്ക്ക് പരാതി ലഭിച്ചിരുന്നു.

പരാതി നല്‍കിയിരുന്നു
ക്ഷേത്രക്കുളം കുഴിച്ചതിന്റെ പേരില്‍ മൂന്നരക്കോടി രൂപയുടെ മണ്ണ് കടത്തിയെന്നു കാണിച്ച് പൊതുപ്രവര്‍ത്തകനായ പിഎന്‍ മുകുന്ദനാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്.

നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്കി
മണ്ണ് ഖനനത്തെക്കുറിച്ചുള്ള പരാതിയില്‍ കലക്ടറോട് നേരിട്ട് ഹാജരാവാന്‍ ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഡിവിഷന് ബഞ്ചിന്റെ സിറ്റിങ്ങിന് കലക്ടര്‍ ഹാജരായിരുന്നില്ല.

അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം
സിറ്റിങ്ങിന് ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കലക്ടറെ അറസ്റ്റ് ചെയ്യാന്‍ ലോകായുക്ത നിര്‍ദേശിച്ചത്. ജസ്റ്റിസ് പയസ് സി കുര്യാക്കോസും ജസ്റ്റിസ് എകെ ബഷീറും അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

നോട്ടീസ് ലഭിച്ചിരുന്നില്ല
ലോകായുക്തയുടെ നോട്ടീസ് കലക്ട്രേറ്റില്‍ ലഭിച്ചിരുന്നില്ലെന്ന് കലക്ടര്‍ പറയുന്നു. അറസ്റ്റ് വാറന്റ് പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.

നടപടി സ്വീകരിച്ചു വരികയാണെന്ന് കലക്ടര്‍
കൃഷി ചെയ്ത് വരുന്ന നെല്‍പ്പാടത്തില്‍ നിന്ന് കുളം നിര്‍മ്മാണത്തിന്റെ പേരില്‍ അനുമതിയില്ലാതെ കളിമണ്ണ് കടത്തിയെന്നും ഇതിനെക്കുറിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നവെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിച്ച് വരികയാണെന്ന് കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications