സരിതയ്ക്ക് അറസ്റ്റ് വാറണ്ട്: വിശദീകരണവുമായി ഫേസ്ബുക്കില്‍ സരിത
ഇടുക്കി: സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സരിത എസ് നായര്‍ സാമൂഹവുമായി കൂടുതല്‍ അടുത്ത് ഇടപഴകാനുള്ള ശ്രമത്തിലാണ്. അതിന് വേണ്ടി ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ടുകളെല്ലാം തുടങ്ങിയിട്ടുമുണ്ട്. അതിനിടയില്‍ സരിതയ്ക്ക് അറസ്റ്റ് വാറണ്ട്. കാറ്റാടിപ്പാടം നിര്‍മിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്കി പണം തട്ടിയ കേസിലാണ് അറസ്റ്റ് വാറണ്ട്. ഇടുക്കി ജില്ലാ ഉപഭോക്തൃ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 31നകം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.
രാജക്കാട് സ്വദേശികളായ ജിമ്മി കുര്യാന്, ബിജു കെ ജോസഫ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഉപഭക്തൃതര്ക്ക പരിഹാരവേദി പ്രസിഡന്റ് ലൈജു രാധാകൃഷ്ണന്റെ ഉത്തരവ്. കാറ്റാടിപ്പാടം നിര്‍മിച്ചു നല്‍കാം എന്ന് പറഞ്ഞ് 2011 ഏപ്രിലില്‍ 9.15 കോടിരൂപ സരിതയും ടീം സോളാറിന്റെ സി ഇ ഒ ഡോ. കെ ബി നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും കൈപ്പറ്റിയെന്നാണ് കേസ്.

ഈ കേസില്‍ തുകയും ഒമ്പത് ശതമാനം പലിശയും 10,000 രൂപ നഷ്ടപരിഹാരവും നല്കാന് വിധിച്ചിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും തുക നല്കാത്തതിനാല് സിവില്‍ കേസിനെ ക്രിമിനല്‍ കേസായി പരിഗണിച്ചു. ജൂണ്‍ 12ന് ബിജു രാധാകൃഷ്ണന് കോടതയില്‍ ഹാജരായിരുന്നു. തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് സരിതയ്ക്ക് അറസ്റ്റ് വാറണ്ട്.
ഇതിന് വിശദീകരണവുമായി സരിത ഫേസ്ബുക്കില്‍ എത്തിയിട്ടുണ്ട്. 'ഒരേ സമയം കേരളത്തിലെ വിവിധ കോടതികളില്‍ എനിക്ക് ഹാജരാകേണ്ടതുണ്ട്. ഇപ്പറയുന്നത് അറസ്റ്റ് വാറന്റ് അല്ല. ബഹുമാനപ്പെട്ട ഇടുക്കി കണ്സൂ്യൂമര് കോടതി മുന്‍പാകെ ജൂലൈ 31 നു ഹാജരാകേണ്ടതിനുള്ള നിര്‍ദേശമാണ് ഇത്തരത്തില്‍ വളച്ചൊടിയ്ക്കപ്പെട്ടിട്ടുള്ളത്. നിലവിലുള്ള ഈ കേസിനു, പഴയ അടച്ചുപൂട്ടപ്പെട്ട കമ്പനിയുടെ മേല്‍വിലാസത്തില്‍ നോട്ടീസ് വന്നത് കൈപ്പറ്റാനാകിയില്ല.

Post by Saritha S Nair.

കേരളത്തില്‍ പ്രാമുഖ്യം കൊടുക്കേണ്ട വളരെയധികം വിഷയങ്ങള്‍ ഉണ്ടായിട്ടും എന്നെ ഇത്തരത്തില്‍ ചിത്രീകരിക്കാന്‍ എന്തുകൊണ്ട് ഇത്രയും താല്‍പ്പര്യം കാണിക്കുന്നു എന്നത് മനസിലാകാത്ത ഒരു കാര്യമാണ്. സോളാര്‍ കേസ് സെന്‍സേഷനല്‍ ആയി എന്നത് മാത്രം കൊണ്ട് ഒരു സ്ത്രീയെന്ന നിലയില്‍ കിട്ടേണ്ട പരിഗണന പോലും എനിക്ക് എവിടെയും കിട്ടുന്നില്ല. ഇതിനെല്ലാം ഒരു ശുഭാവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- എന്നാണ് സരിതയുടെ പോസ്റ്റ്

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു

Click it and Unblock the Notifications