കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി കെ ശ്രീമതി ടീച്ചറും ടിവി രാജേഷും പുലിവാലു പിടിച്ചു: ഒടുവില്‍ എത്തിനില്‍ക്കുന്നത് കേട്ടാല്‍...

  • By Siniya
Google Oneindia Malayalam News

കണ്ണൂര്‍: താലൂക്ക് ഓഫീസ് ഉപരോധിച്ച കേസില്‍ പികെ ശ്രീമതി ടീച്ചര്‍ക്കും ടിവി രാജേഷിനും അറസ്റ്റ് വാറണ്ട്. വിചാരണ സമയത്ത് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. ഇതേ സമയം പിണറായി വിജയന്‍, കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍ ചന്ദ്രന്‍ എന്നിവരെ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കൃഷ്ണകുമാര്‍ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.

അന്ന് സിപി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കണ്ണുര്‍ ടൗണ്‍ എസ് ഐയുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്. രാവിലെ എട്ടു മുതല്‍ ഉച്ച രണ്ടുവരെ താലൂക്ക് ഓഫീസ് ഗേറ്റ് അടച്ച് ജീവനക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ചെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്.

ഉപരോധം ഉദ്ഘാടനം ചെയ്തത് പിണറായി വിജയനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 200 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

താലൂക്ക് ഓഫീസ് ഉപരോധിച്ചത്

താലൂക്ക് ഓഫീസ് ഉപരോധിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമരത്തിന്റെ ഭാഗമായാണ് 2013 മെയ് 23 ന് കണ്ണൂര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചത്.

കേസെടുത്തത്

കേസെടുത്തത്

അന്ന് സിപി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കണ്ണുര്‍ ടൗണ്‍ എസ് ഐയുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്.

പരാതി ഇങ്ങനെ

പരാതി ഇങ്ങനെ

രാവിലെ എട്ടു മുതല്‍ ഉച്ച രണ്ടുവരെ താലൂക്ക് ഓഫീസ് ഗേറ്റ് അടച്ച് ജീവനക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ചെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. ഉപരോധം ഉദ്ഘാടനം ചെയ്തത് പിണറായി വിജയനായിരുന്നു.

പിണറായി ജാമ്യമെടുത്തത്

പിണറായി ജാമ്യമെടുത്തത്

കേസിന്റെ വിചാരണയ്ക്ക ഹാജരാക്കാത്തതിനാല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചതിനാല്‍ എട്ടുമാസം മുന്‍പ് കോടതിയില്‍ എത്തി ജാമ്യമെടുത്തിരുന്നു.

വിചാരണയ്ക്ക് ഹാജരാകാത്തത്

വിചാരണയ്ക്ക് ഹാജരാകാത്തത്

പിന്നീട് നടന്ന വിചാരണയ്ക്കും പിണറായി വിജയന്‍ ഹാജരായില്ല. എന്നാല്‍ തന്റെ കക്ഷിക്ക എത്താനാവില്ലെന്നും വിചാരണയും ഭാഗമായുള്ള ചോദ്യങ്ങള്‍ രേഖാമൂലം നല്‍കിയാല്‍ മറുപടി ഹാജരാക്കാമെന്നും അഡ്വ. ബിപി ശശീന്ദ്രന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ചോദ്യങ്ങള്‍ നല്‍കുകയായിരുന്നു.

വൈകാതെ ജാമ്യമെടുക്കും

വൈകാതെ ജാമ്യമെടുക്കും

അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ടിവി രാജേഷും പികെ ശ്രീമതി ടീച്ചറും വൈകാതെ ജാമ്യമെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

200 പേർക്കെതിരെ കേസ്

200 പേർക്കെതിരെ കേസ്

താലൂക്ക് ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് 200 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
arrest warrant for pk srimathi and tv Rajesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X