കടകംപള്ളി സുരേന്ദ്രൻ അകത്താകുമോ...!!! മന്ത്രിക്ക് അറസ്റ്റ് വാറന്റ്
2010 ആഗസ്റ്റിലെ ട്രെയിന്‍ തടയല്‍ സമരവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് സിപിഎം നേതാക്കള്‍ക്ക് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.

2010 ആഗസ്റ്റിലെ ട്രെയിന്‍ തടയല്‍ സമരവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്. മൂന്ന് പ്രാവശ്യം നോട്ടീസ് അയച്ചിട്ടും കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണിത്. കേസ് അടുത്ത മാസം 22ന് വീണ്ടും പരിഗണിയ്ക്കും.












Click it and Unblock the Notifications