എസ്ഐയെ കാറില്‍ പിന്തുടര്‍ന്ന രണ്ട് പേര്‍ അറസ്റ്റില്‍
വിദ്യാനഗര്‍: വാഹനപരിശോധനക്കായി ജീപ്പില്‍ പോകുന്നതിനിടെ എസ്ഐയെ കാറില്‍ പിന്തുടര്‍ന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബേവിഞ്ച സ്റ്റാര്‍ നഗറിലെ എം. മുസ്തഫ (37), കുമ്പള കോയിപ്പാടിയിലെ അബ്ദുല്‍ ഖാദര്‍ സഫ്‌വാന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. വൈകിട്ട് ഏഴു മണിയോടെ ചെര്‍ക്കള ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വിദ്യാനഗര്‍ എസ്.ഐ. കെ.പി വിനോദ് കുമാറിനെ രണ്ട് പേര്‍ കാറില്‍ പിന്തുടര്‍ന്നത്. സംശയം തോന്നിയ പൊലീസ് ജീപ്പ് ചട്ടഞ്ചാല്‍ ഭാഗത്തേക്ക് തിരിച്ചു. അതിനിടെ കാറും പിന്തുടര്‍ന്നു. പിന്നീട് എടനീര്‍ ഭാഗത്തേക്ക് തിരിച്ചപ്പോഴും കാര്‍ പിന്നിലുണ്ടായിരുന്നു. അതിനിടെ പൊലീസ് ജീപ്പ് നിര്‍ത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മണല്‍ കടത്തിന് കാവല്‍ പോവുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഈ കാര്‍ പൊലീസ് ജീപ്പിനെ പിന്തുടര്‍ന്നതായി വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications