കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂര്‍ണ വൈദ്യുതീകരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍; വയനാട്ടില്‍ 15509 പേര്‍ക്ക് കണക്ഷന്‍ നല്‍കി

  • By Desk
Google Oneindia Malayalam News

കല്‍പറ്റ: വയനാടിനെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയാക്കി ഇടതുസര്‍ക്കാരിന്റെ പദ്ധതി. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 15509 പേര്‍ക്കാണ് ഇതുവരെ കണക്ഷന്‍ നല്‍കിയത്. സംസ്ഥാനത്ത് ഏറ്റവുമധികം വൈദ്യുതി കണക്ഷന്‍ നല്‍കിയ ജില്ലയെന്ന പേരും ഇതോടെ വയനാടിന് സ്വന്തമായി.

കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ വനമേഖലയായ ആദിവാസി ഊരുകളിലും, തോട്ടംമേഖലയിലും, സമരഭൂമിയിലും വരെ വൈദ്യുതിയെത്തിക്കാന്‍ കെ എസ് ഇ ബിക്ക് സാധിച്ചുവെന്നത് നേട്ടമാണ്. ബത്തേരി ഈസ്റ്റ് സെക്ഷനിലെ മണിമുണ്ട,പുത്തൂര്‍,പാമ്പംകൊല്ലി എന്നിവിടങ്ങളിലുള്ള 250 ഓളം കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടം. ജില്ലയില്‍ വൈദ്യുതി ഇല്ലാത്ത കോളനി ചെട്ട്യാലത്തൂര്‍ മാത്രമാകും. ചെട്ട്യാലത്തൂര്‍ വനഗ്രാമം പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ തന്നെ കാടിറങ്ങാന്‍ തയ്യാറായിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.

currnt

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരുടെ സാധാരണക്കാരുടെ വീടുകളില്‍ വയറിങ്ങ് നടത്തുന്നതിനായി 6000 രൂപ വീതം കെഎസ്ഇബി നല്‍കി. ജില്ലയിലാകെ 7561 വീടുകള്‍ക്കാണ് ഇത്തരത്തില്‍ വയറിങ് ചെയ്തുകൊടുത്തത്. ആദിവാസി കോളനികളിലെയും കുടികളിലെയും വീടുകളുടെ വയറിങ് പൂര്‍ണമായും കെഎസ്ഇബിക്ക് സൗജന്യമായി ചെയ്തുകൊടുക്കാന്‍ സാധിച്ചു. നെയ്ക്കുപ്പ,മണല്‍വയല്‍,കുണ്ടൂര്‍,കാപ്പാട്,തിരുനെല്ലിയിലെ കാജഗഡി കാട്ടുനായ്ക്ക കോളനി,നടവയല്‍ വില്ലേജിലെ ചുള്ളിക്കാട് കോളനി,തോട്ടാമൂലയിലെ പങ്കളം കുറുമ കോളനി,കാട്ടിക്കുളത്തെ മധ്യപ്പാടി എന്നീ കോളനികളിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് വൈദ്യുതിയെത്തിയത്. അതേസമയം, മഴക്കാലം തുടങ്ങിയിട്ടില്ലെങ്കിലും വൈദ്യുതി മുടക്കം പതിവായിരിക്കുകയാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. അപ്രഖ്യാപിത പവര്‍കട്ട് പോലെ കനത്തമഴയിലും കാറ്റിലും വൈദ്യുതി പോയാല്‍ പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞുമാത്രം തകരാറുകള്‍ പരിഹരിച്ച് കണക്ഷന്‍ പുനസ്ഥാപിക്കുന്ന സ്ഥലങ്ങളുമുണ്ട്. ഇതിന് കൂടി പരിഹാരം കാണാന്‍ സാധിച്ചാല്‍ ജില്ലയില്‍ കെ എസ് ഇ ബിക്കെതിരെ പരാതി പറയാന്‍ പോലും ആരുമുണ്ടാവില്ല.

English summary
arround 15509 peoples got new electricity connection in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X