ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യോഗപരിശീലനം
ആർട് ഓഫ് ലിവിങ്ങ് കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ക്രൈസ്ത്നഗർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി സൗജന്യ യോഗ പരിശീലനപരിപാടി നടന്നു. ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ISRO വിലെ സീനിയർ സയന്റിസ്റ്റുമായ ശ്രീ . ഡോ .കെ..രാമചന്ദ്രൻസാറിൻറെ നിയന്ത്രണത്തിൽ അന്താരാഷട്ര യോഗ ദിനാചരണത്തിൻറെ ഭാഗമായി നടന്ന സ്‌പെഷ്യൽ പ്രോഗ്രാമിൽ സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി.
ക്രൈസ്ത്നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ റവ: ഫാദർ കുര്യൻ ചാലങ്ങാടി, അസ്സോസിയേറ്റ് NCC ഓഫീസർ ശ്രീമതി .ഹസീന ദിലീപ്, സുബേദാർ ഉദ് ഗൻസിംഗ്, HCHMKMVHS പ്രിൻസിപ്പാളും ആർട് ഓഫ് ലിവിങ് ടീച്ചറും വിദഗ്‌ദഗ്ദ്ധ യോഗപരിശീലകയുമായ ശ്രീമതി .മിനികുമാരി ആർട് ഓഫ് ലിവിങ് വളണ്ടിയർ ശ്രീമതി .ശ്രീകല തുടങ്ങിയവർക്കൊപ്പം മറ്റു നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഈ ആഘോഷച്ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. വിട്ടുമാറാത്ത മഴക്കോളിനെ വകവെക്കാതെ ആവേശഭരിതരായാണ് കുട്ടികൾ യോഗയെ വരവേറ്റത്. ഡോ. കെ .രാമചന്ദൻ സാറിന് സ്‌കൂൾ അധികൃതർ മെമന്റോനൽകി ആദരിക്കുകയുണ്ടായി.

വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ ആയി മാത്രം യോഗയെ കരുതരുത്. അതൊരു സമ്പൂർണ്ണ ശാസ്‌ത്രമാണ് എന്നറിയണം .ഓരോ വ്യക്തിക്കും അത്യാവശ്യം വേണ്ട ശാന്തിയും സമാധാനവും നൽകി അവരുടെ പെരുമാറ്റത്തിലും ചിന്താരീതികളിലും മനോഭാവത്തിലും മാറ്റംവരുത്തി സമഗ്ര പരിവർത്തനമാണ് യോഗ സാധ്യമാക്കുന്നത്. ധ്യാനവും യോഗയുടെ ഭാഗമാണ്.
യോഗ ധ്യാനപരമായിരിക്കണം. അല്ലെങ്കിൽ അത് വെറും വ്യായാമം അഥവാ ജിംനാസ്റ്റിക്സ് ആയി മാറും. ഏതു മതവിഭാഗക്കാർക്കും യോഗ ചെയ്യാം. അത് ഏതെങ്കിലും ഒരു മതക്കാർ ചെയ്യുന്ന അനുഷ്ഠാനമല്ല. യോഗ ചെയ്തതുകൊണ്ട് നിങ്ങൾ ആ മതത്തിലേക്ക് മാറുകയുമില്ല''- യോഗത്തിൽ ഡോ .രാമചന്ദ്രൻ വിദ്യാർത്ഥികളോടായി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications