കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യോഗപരിശീലനം

Google Oneindia Malayalam News

ആർട് ഓഫ് ലിവിങ്ങ് കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ക്രൈസ്ത്നഗർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി സൗജന്യ യോഗ പരിശീലനപരിപാടി നടന്നു. ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ISRO വിലെ സീനിയർ സയന്റിസ്റ്റുമായ ശ്രീ . ഡോ .കെ..രാമചന്ദ്രൻസാറിൻറെ നിയന്ത്രണത്തിൽ അന്താരാഷട്ര യോഗ ദിനാചരണത്തിൻറെ ഭാഗമായി നടന്ന സ്‌പെഷ്യൽ പ്രോഗ്രാമിൽ സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി.

ക്രൈസ്ത്നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ റവ: ഫാദർ കുര്യൻ ചാലങ്ങാടി, അസ്സോസിയേറ്റ്‌ NCC ഓഫീസർ ശ്രീമതി .ഹസീന ദിലീപ്, സുബേദാർ ഉദ്‌ ഗൻസിംഗ്, HCHMKMVHS പ്രിൻസിപ്പാളും ആർട് ഓഫ് ലിവിങ് ടീച്ചറും വിദഗ്‌ദഗ്ദ്ധ യോഗപരിശീലകയുമായ ശ്രീമതി .മിനികുമാരി ആർട് ഓഫ് ലിവിങ് വളണ്ടിയർ ശ്രീമതി .ശ്രീകല തുടങ്ങിയവർക്കൊപ്പം മറ്റു നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഈ ആഘോഷച്ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. വിട്ടുമാറാത്ത മഴക്കോളിനെ വകവെക്കാതെ ആവേശഭരിതരായാണ് കുട്ടികൾ യോഗയെ വരവേറ്റത്. ഡോ. കെ .രാമചന്ദൻ സാറിന് സ്‌കൂൾ അധികൃതർ മെമന്റോനൽകി ആദരിക്കുകയുണ്ടായി.

yoga

വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ ആയി മാത്രം യോഗയെ കരുതരുത്. അതൊരു സമ്പൂർണ്ണ ശാസ്‌ത്രമാണ്‌ എന്നറിയണം .ഓരോ വ്യക്തിക്കും അത്യാവശ്യം വേണ്ട ശാന്തിയും സമാധാനവും നൽകി അവരുടെ പെരുമാറ്റത്തിലും ചിന്താരീതികളിലും മനോഭാവത്തിലും മാറ്റംവരുത്തി സമഗ്ര പരിവർത്തനമാണ് യോഗ സാധ്യമാക്കുന്നത്. ധ്യാനവും യോഗയുടെ ഭാഗമാണ്.

യോഗ ധ്യാനപരമായിരിക്കണം. അല്ലെങ്കിൽ അത് വെറും വ്യായാമം അഥവാ ജിംനാസ്റ്റിക്സ് ആയി മാറും. ഏതു മതവിഭാഗക്കാർക്കും യോഗ ചെയ്യാം. അത് ഏതെങ്കിലും ഒരു മതക്കാർ ചെയ്യുന്ന അനുഷ്ഠാനമല്ല. യോഗ ചെയ്തതുകൊണ്ട് നിങ്ങൾ ആ മതത്തിലേക്ക് മാറുകയുമില്ല''- യോഗത്തിൽ ഡോ .രാമചന്ദ്രൻ വിദ്യാർത്ഥികളോടായി പറഞ്ഞു.

English summary
Art of living conducts free yoga for students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X