• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പരിസ്ഥിതി -വന്യജീവി സംരക്ഷണ സേവനം: വിജയ് നീലകണ്ഠന് ആർട് ഓഫ് ലിവിങ് ആദരവ്

  • By Desk

ആർട് ഓഫ് ലിവിങ് പ്രവർത്തനത്തോടൊപ്പം കഴിഞ്ഞ 25 വർഷത്തിലധികമായി സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രകൃതി- വന്യജീവി സംരക്ഷണരംഗത്ത് നിസ്വാർത്ഥ സേവനമനുഷ്ഠിച്ച തളിപ്പറമ്പ സ്വദേശി വിജയ് നീലകണ്ഠന് ആർട് ഓഫ് ലിവിങ് ഇന്റർനാഷണൽ ഓർഗനൈസേഷൻറെ ആദരവ്. ശ്രീശ്രീ രവിശശങ്കർജിയുടെ പ്രമുഖ ശിഷ്യനും ആർട് ഓഫ് ലിവിങ് ഇന്റർനേഷണൽ കലാസാംസ്കാരികവിഭാഗം ഡയറക്ടറുമായ ഡോ. മണികണ്‌ഠൻ മേനോൻറെ നേതൃത്വത്തിൽ തളിപ്പറമ്പ ഡ്രീംസ് പാലസിൽ നടന്ന സുമേരുസന്ധ്യ വേദിയിലാണ് വിജയ് നീലകണ്ഠനെ പൊന്നാടയണിയിച്ചാദരിച്ചത് .

ആർട് ഓഫ് ലിവിങ് കേരള അപ്പക്സ് ബോഡി മെമ്പർ ഹരിദാസ് മംഗലശ്ശേരി, വൈദിക് ധർമ്മ സംസ്ഥാൻ സംസ്ഥാന ഭാരവാഹി ശങ്കരനാരായണ പൊതുവാൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കാളികളായി. പ്രമുഖ ഉരഗഗവേഷകനും ,സംഗീതപ്രതിഭയും മികച്ച വന്യജീവി ഫോട്ടോഗ്രാഫറുമായ വിജയ് നീലകണ്ഠൻറെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് സ്‌കൂളുകളിലെ ഒരുകൂട്ടം വിദ്യാർത്ഥികൾക്കായി പറശ്ശിനിപാമ്പ് വളർത്ത് കേന്ദ്രത്തിൽ വെച്ച് പ്രത്യേകം പരിപാടി നടത്തുകയുണ്ടായി .പാമ്പുകളുടെയും മറ്റുജന്തുക്കളുടെയും സ്വഭാവവും പെരുമാറ്റരീതികളും കുട്ടികൾക്ക് അറിവിൻറെ വിസ്മയമായിത്തീർന്ന ബോധവത്‌കരണപ്രോഗ്രാം കൂടിയായിരുന്നു അത്.

'' പ്രകൃതിയെ മുറിവേൽപ്പിക്കാതെ ജീവിക്കും '' എന്ന പ്രതിജ്ഞയുമായാണ് കുട്ടികൾ പരിപാടി കഴിഞ്ഞു മടങ്ങിയത്. യാതൊരുവിധ പ്രതിഫലവും വാങ്ങാതെ പരിസ്ഥിതി വന്യജീവി സംരക്ഷണത്തെക്കുറിപ്രൊജക്ടറും സ്ലൈഡുകളും മറ്റു ആധുനിക സൗകര്യങ്ങളുമുപയോഗിച്ച് ക്ലാസ്സ്‌മുറികളിൽ ബോധവത്‌കരണ ക്ലാസ്സുകൾ എടുക്കന്നതും പൊതുജനസേവയായാണ്‌ ഇദ്ദേഹം കരുതുന്നത്. സാമ്പത്തിക ശേഷിയില്ലായ്‌മ കാരണം ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തവർക്കായി 'അത്താഴക്കൂട്ടം' എന്നപേരിൽ സൗജന്യ സേവാപദ്ധതിയും ആർട് ഓഫ് ലിവിങ് സേവാപ്രവർത്തനത്തിൻറെ ഭാഗമായി തളിപ്പറമ്പിൽ ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

പെരിഞ്ചെല്ലൂർ സംഗീത സഭയുടെ സ്ഥാപകൻ കൂടിയായ വിജയ് നീലകണ്ഠൻ നല്ലൊരു ഗായകൻ കൂടിയാണ്‌. മൂന്നു വർഷത്തിനകം ഇന്ത്യയിലെ പ്രശസ്ഥ സംഗീതപ്രതിഭകളെ കോർത്തിണക്കിക്കൊണ്ട് 34 സംഗീതസദസ്സുകൾ പെരിഞ്ചെല്ലൂർ സംഗീത സഭയുടെ ബാനറിൽ വിജയ് നീലകണ്ഠൻ നാട്ടുകാർക്ക് സമർപ്പിച്ചതും തദ്ദേശവാസികൾക്ക് വിസ്മയക്കാഴ്ചയാണ്‌. പാരിസ്ഥിക പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും വ്യാപൃതനായ വിജയ് നീലകണ്ഠനെ ആർട് ഓഫ് ലിവിങ് കുടുംബാംഗങ്ങൾ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി .

ജീവനകലയുടെ രാജ്യാന്തര പരിശീലകനും സംഗീതജ്ഞനും കൂടിയായ ഡോ .മണികണ്ഠൻ മേനോൻ ഏതാനും ദിവസങ്ങളായി ഏഴിമലയിൽ നടന്നുവന്ന ആർട് ലിവിങ് മൗനത്തിൻറെ ആഘോഷത്തിന് നേതൃത്വം നല്കുന്നതിനായാണ് കേരളത്തിലെത്തിയത്‍. ജില്ലയിലെ ആർട് ഓഫ് ലിവിങ് കേന്ദ്രങ്ങൾ സംയുക്തമായി അദ്ദേഹത്തിന് വമ്പിച്ച വരവേൽപ്പ്‌ നൽകുകയുമായുണ്ടായി. പ്രമുഖ ഗായകൻ ആനന്ദ് നാരായണൻ തുടങ്ങിയവരും ഡോ. മണികണ്ഠനൊപ്പം സുമേരു സന്ധ്യയിൽ ഭജൻ ആലപിച്ചു. ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധി ആർട് ഓഫ് ലിവിങ് കുടുംബാംഗങ്ങൾ സുമേരുസന്ധ്യയിൽ പങ്കെടുക്കുകയുണ്ടായി.

English summary
Art of Living International honours Vijay Neelakantan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X