അപശ്രുതിയിലൂടെ രാഷ്ട്രീയം പറഞ്ഞ് കലാകാരന്
കൊച്ചി: ഓട്ടേറെ സ്പീക്കറുകള്‍ ഒരുമിച്ച് ഗാനം ആലപിക്കുമ്പോള്‍ എങ്ങനെയുണ്ടാകും. അതറിയണമെങ്കില്‍ നിങ്ങള്‍ കൊച്ചി ബിനാലെയില്‍ എത്തണം. അപശ്രുതിയിലൂടെ രാഷ്ട്രീയം പറഞ്ഞ് മെക്സിക്കന്‍ കനേഡിയന്‍ കലാകാരന് കൊച്ചി മുസ്സിരിസ് ബിനാലെയില്‍ എത്തിയിരിക്കുകയാണ്. അപശ്രുതിയിലൂടെ നിന്ന് കല സൃഷ്ടിക്കുകയാണ് ലൊസാനോ ഹെമ്മര്‍ എന്ന കലാകാരന്. ഹെമ്മറിന്റെ പാന്‍ ആന്തം എന്ന കലാസൃഷ്ടിയാണ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നത്. ലോകരാജ്യങ്ങളെ സൈനികച്ചെലവുകളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചിരിക്കുകയാണിവിടെ ഹെമ്മര്‍ തന്റെ കലാസൃഷ്ടിയിലൂടെ.
കൊച്ചിയിലെ ഡേവിഡ് ഹാളില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് ഒട്ടേറെ സ്പീക്കറുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. വെറും സ്പീക്കറുകള്‍ അല്ല ഇവ. ഓരോ സ്പീക്കറുകളും ഓരോ രാജ്യത്തിന്റെ പ്രതീകമാണ്. ഒരു ചെയിന്‍ പോലെയാണ് അത് ഒരുക്കിവച്ചിരിക്കുന്നത്. സൈനികച്ചെലവ് കുറഞ്ഞ സ്പീക്കറുകള്‍ ആദ്യവും കൂടിയത് അവസാനവും എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.

കോംഗോയും മഡഗാസ്കറും തിമോറും പോലുള്ളവയാണ് ആദ്യത്തെ നിരയില്‍ ഉള്ളത്. അമേരിക്ക, ഒമാന്‍, ഇസ്രയേല്‍, യുഎഇ, സിംഗപ്പൂര്‍, സൗദി അറേബ്യ തുടങ്ങിയവ അവസാനത്തെ നിരയിലാണ്. ഇതില്‍ കൂടിയ ഇനത്തിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനാകട്ടെ 73 മുതല്‍ 118 ലക്ഷം രൂപയുടെ വിഭാഗത്തിലാണ്. ഈ സ്പീക്കറുകള്‍ വെറുതെ സജ്ജീകരിച്ചിരിക്കുകയാണെന്ന് വിചാരിക്കണ്ട. അതില്‍ നിന്നും സംഗീതം ഉയരുന്നുണ്ട്.
ആ സംഗീതങ്ങള്‍ ഓരോ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് എന്നതാണ് വ്യത്യസ്തമുള്ള ഒരു കാഴ്ച. എല്ലാ സ്പീക്കറുകളും സംഗീതം ആലപിക്കുമ്പോള്‍ അതൊരു അപശ്രുതിയായി മാറുന്നു. ഈ സ്പീക്കറുകളില്‍ നിന്നു പുറപ്പെടുന്ന അപശ്രുതിയില്‍ നിന്ന് ശബ്ദത്തിന്റെ തീവ്രദ അളക്കുകയാണ് ഈ കലാകാരന്. നമ്മുടെ ലോകത്തെ മുന്നോട്ടുനയിക്കുന്ന സ്ഥിതിവിവരക്കണക്കുകളെപ്പറ്റി വ്യക്തത വരുത്തുകയാണ് പാന്‍ ആന്തം എന്ന സൃഷ്ടിയിലൂടെ താന്‍ ചെയ്യുന്നതെന്ന് ഹെമ്മര്‍ പറഞ്ഞു.
സാമൂഹ്യവും ചരിത്രപരവുമായ പ്രശ്നങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് ശ്രമം. സാങ്കേതികവിദ്യകള്‍ക്ക് കലയില്‍ ശക്തമായ സ്വാധീനം ചെലുത്താനാകുമെന്നാണ് ഈ കലാകാരന് വിശ്വസിക്കുന്നത്. നമ്മുടെ സംസ്കാരവും രാഷ്ട്രീയവും ജീവിതരീതികളും ആഗോള ആശയവിനിമയത്താലും ശൃംഖലകളാലുമാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് ഹെമ്മര്‍ ചൂണ്ടിക്കാട്ടുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications