കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപശ്രുതിയിലൂടെ രാഷ്ട്രീയം പറഞ്ഞ് കലാകാരന്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ഓട്ടേറെ സ്പീക്കറുകള്‍ ഒരുമിച്ച് ഗാനം ആലപിക്കുമ്പോള്‍ എങ്ങനെയുണ്ടാകും. അതറിയണമെങ്കില്‍ നിങ്ങള്‍ കൊച്ചി ബിനാലെയില്‍ എത്തണം. അപശ്രുതിയിലൂടെ രാഷ്ട്രീയം പറഞ്ഞ് മെക്‌സിക്കന്‍ കനേഡിയന്‍ കലാകാരന്‍ കൊച്ചി മുസ്സിരിസ് ബിനാലെയില്‍ എത്തിയിരിക്കുകയാണ്. അപശ്രുതിയിലൂടെ നിന്ന് കല സൃഷ്ടിക്കുകയാണ് ലൊസാനോ ഹെമ്മര്‍ എന്ന കലാകാരന്‍. ഹെമ്മറിന്റെ പാന്‍ ആന്തം എന്ന കലാസൃഷ്ടിയാണ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നത്. ലോകരാജ്യങ്ങളെ സൈനികച്ചെലവുകളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചിരിക്കുകയാണിവിടെ ഹെമ്മര്‍ തന്റെ കലാസൃഷ്ടിയിലൂടെ.

കൊച്ചിയിലെ ഡേവിഡ് ഹാളില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് ഒട്ടേറെ സ്പീക്കറുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. വെറും സ്പീക്കറുകള്‍ അല്ല ഇവ. ഓരോ സ്പീക്കറുകളും ഓരോ രാജ്യത്തിന്റെ പ്രതീകമാണ്. ഒരു ചെയിന്‍ പോലെയാണ് അത് ഒരുക്കിവച്ചിരിക്കുന്നത്. സൈനികച്ചെലവ് കുറഞ്ഞ സ്പീക്കറുകള്‍ ആദ്യവും കൂടിയത് അവസാനവും എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.

pic

കോംഗോയും മഡഗാസ്‌കറും തിമോറും പോലുള്ളവയാണ് ആദ്യത്തെ നിരയില്‍ ഉള്ളത്. അമേരിക്ക, ഒമാന്‍, ഇസ്രയേല്‍, യുഎഇ, സിംഗപ്പൂര്‍, സൗദി അറേബ്യ തുടങ്ങിയവ അവസാനത്തെ നിരയിലാണ്. ഇതില്‍ കൂടിയ ഇനത്തിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനാകട്ടെ 73 മുതല്‍ 118 ലക്ഷം രൂപയുടെ വിഭാഗത്തിലാണ്. ഈ സ്പീക്കറുകള്‍ വെറുതെ സജ്ജീകരിച്ചിരിക്കുകയാണെന്ന് വിചാരിക്കണ്ട. അതില്‍ നിന്നും സംഗീതം ഉയരുന്നുണ്ട്.

ആ സംഗീതങ്ങള്‍ ഓരോ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് എന്നതാണ് വ്യത്യസ്തമുള്ള ഒരു കാഴ്ച. എല്ലാ സ്പീക്കറുകളും സംഗീതം ആലപിക്കുമ്പോള്‍ അതൊരു അപശ്രുതിയായി മാറുന്നു. ഈ സ്പീക്കറുകളില്‍ നിന്നു പുറപ്പെടുന്ന അപശ്രുതിയില്‍ നിന്ന് ശബ്ദത്തിന്റെ തീവ്രദ അളക്കുകയാണ് ഈ കലാകാരന്‍. നമ്മുടെ ലോകത്തെ മുന്നോട്ടുനയിക്കുന്ന സ്ഥിതിവിവരക്കണക്കുകളെപ്പറ്റി വ്യക്തത വരുത്തുകയാണ് പാന്‍ ആന്തം എന്ന സൃഷ്ടിയിലൂടെ താന്‍ ചെയ്യുന്നതെന്ന് ഹെമ്മര്‍ പറഞ്ഞു.

സാമൂഹ്യവും ചരിത്രപരവുമായ പ്രശ്‌നങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് ശ്രമം. സാങ്കേതികവിദ്യകള്‍ക്ക് കലയില്‍ ശക്തമായ സ്വാധീനം ചെലുത്താനാകുമെന്നാണ് ഈ കലാകാരന്‍ വിശ്വസിക്കുന്നത്. നമ്മുടെ സംസ്‌കാരവും രാഷ്ട്രീയവും ജീവിതരീതികളും ആഗോള ആശയവിനിമയത്താലും ശൃംഖലകളാലുമാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് ഹെമ്മര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
pan anthem Exhibition in kochi muziris biennale presented mexican canadian artist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X