Get Updates
Get notified of breaking news, exclusive insights, and must-see stories!

അർത്തുങ്കൽ പെരുന്നാൾ: 2 താലൂക്കുകളിലെ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ആലപ്പുഴ: അർത്തുങ്കൽ ആൻഡ്രൂസ് ബസലിക്ക തിരുനാൾ പ്രമാണിച്ച് ഇന്ന് ( തിങ്കളാഴ്ച ) ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ‌ പ്രാദേശികഅവധി പ്രഖ്യാപിച്ചു. ചേർ‌ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകൾ മുൻ നിശ്ചയിശ്ച പ്രകാരം നടക്കും.

അർത്തുങ്കൽ പെരുന്നാൾ പ്രമാണിച്ച് മ​ദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ജനുവരി 20, 27 തീയതികളിലാണ് മദ്യനിരോധനം. ചേർത്തല എക്സൈസ് പരിധിയിലും പള്ളിയുടെ രണ്ട് കിലോ മീറ്റർ ചുറ്റളവിലുള്ള എല്ലാ കള്ളുഷാപ്പുകളിലും ബിയർ പാർലറകളിലും ബാറുകളിലുമാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്.

Holiday

ജനുവരി 10 മുതൽ 27 വരെയാണ് അർത്തുങ്കൽ പെരുന്നാൾ നടക്കുന്നത്. ഇന്നാണ് തിരുനാൾ മഹോത്സവം 20 ന് രാവിലെ 11 ന് തിരുനാഴൾ പൊന്തിഫിക്കൽ ദിവ്യബലി നടക്കും. ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിലിന്റെ മുഖ്യ കാർമികത്വം നൽകും. വൈകീട്ട് മൂന്നിമ് കണ്ണൂർ രൂപത വികാരി ജനറൽ ഡോ. ക്ലാരൻസ് പാലിയത്ത് മുഖ്യ കാർമികത്വം വഹിക്കുന്ന തിരുനാൾ ബലി നടക്കും.

4. 30 ന് തിരുനാൾ പ്രദക്ഷണ നടക്കും. ഫാ സെബാസ്റ്റ്യൻ ഷാജി ചുള്ളിക്കൽ, ഫാ സെബാസ്റ്റ്യൻ സന്തോഷ് പുളിക്കൽ, ഫാ സെബാസ്റ്റ്യൻ‌ ജൂഡോ മൂപ്പശേരിൽ‌ എന്നിവർ കാർമികരാകും. രാത്രി 10 ന് ആഘോഷമായ ദിവ്യഹബലിക്ക് ഫാ ജോസ് പ്രമോദ് ശാസ്താപറമ്പിൽ മുഖ്യകാർമികനാകും. 27 ന് നടക്കുന്ന എട്ടാമിടത്തോടെ 17 ദിവസം നീണ്ട പെരുന്നാളിന് കൊടിയിറങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+