കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയും കൂട്ടരും ഭയന്ന് തന്നെയാണ്; കേരളത്തില്‍ ബിജെപി ശക്തിപ്പെടും, കാരണം?

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയില്ലെന്ന് കമ്യൂണിസ്റ്റുകാര്‍ ആവര്‍ത്തിച്ച് ആണയിടുമ്പോഴും ചില സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ തന്നെയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ ദേശായി ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ലേഖനം വിവര്‍ത്തനം ചെയ്ത് ദേശാഭിമാനി പുനഃപ്രസിദ്ധീകരിച്ചിരുന്നു.

ഇതിലാണ് കേരളത്തില്‍ ബിജെപി വളരാനുള്ള സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സിപിഎമ്മിനെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയാണ് ലേഖനം ദേശാഭിമാനിയില്‍ മാറ്റി എഴുതിയിരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ബിജെപി ശക്തിപ്പെടുമെന്ന് ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

സിപിഎമ്മിന് ആശങ്ക

സിപിഎമ്മിന് ആശങ്ക

കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നത് സിപിഎമ്മിന് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നാണ് ലേഖനത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതോടെ ബിജെപി ശക്തിപ്പെടുമെന്നാണ് സിപിഎമ്മിന്റെ ആശങ്ക.

ബിജെപി പൊതു ശത്രു

ബിജെപി പൊതു ശത്രു

ബിജെപിയെ പൊതു ശത്രുവാക്കി പ്രഖ്യാപിച്ച് ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റ നിര്‍ദേശം സിപിഎം പോളിറ്റ് ബ്യൂറോ തള്ളിക്കളഞ്ഞ ദിവസം തന്നെയാണ് പാര്‍ട്ടി മുഖപത്രം ലേഖനം പ്രസിദ്ധീകരിച്ചത്.

വിമര്‍ശനങ്ങള്‍ ഒഴിവാക്കി

വിമര്‍ശനങ്ങള്‍ ഒഴിവാക്കി

ഒറിജിനല്‍ ലേഖനത്തില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി യാണ് ദേശാഭിമാനിയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പത്രത്തിലെ പ്രതിവാര പംക്തിയില്‍ രാജീവ് സര്‍ദേശായി കഴിഞ്ഞ ദിവസം തീവ്ര ഹിന്ദു ലൈന്‍ കേരളത്തില്‍ നടക്കില്ല, കേരളത്തിനു വേണ്ടതൊരു ശ്രീനാരായണ ഗുരു എന്ന തലക്കെട്ടിലെ ലേഖനമണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.

ബിജെപിക്ക് വളരാന്‍ കഴിയാത്തത്

ബിജെപിക്ക് വളരാന്‍ കഴിയാത്തത്

കേരളത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ ബിജെപിക്ക് വളരാന്‍ കഴിയാത്തത് ദ്രുവീകരണ രാഷ്ട്രീയത്തിന്റെ പരിമിതി കൊണ്ടാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള നവോഥാന നായകരുടെ സാന്നിധ്യവും മതരാഷ്ട്രീയത്തിനു തടയിട്ടതായി ലേഖനത്തില്‍ പറയുന്നു.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

കേരളത്തില്‍ ബിജെപി ശക്തിപ്പെടാനുള്ള സാധ്യതകള്‍ വ്യക്തമാക്കിക്കൊണ്ടാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. മുസ്ലീം യുവാക്കള്‍ തീവ്രവത്കരിക്കപ്പെട്ടാല്‍, രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, ചുറുചുറുക്കും കെട്ടുറപ്പുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തുടര്‍ന്നാല്‍ ബിജെപിക്കും കേരളത്തില്‍ ഭാവിയുണ്ടെന്ന് രാജ് ദീപ് പറയുന്നു.

യുവാക്കളില്‍ മടുപ്പ്

യുവാക്കളില്‍ മടുപ്പ്

ഇടതുപക്ഷവും കോണ്‍ഗ്രസും മാത്രമെന്ന ദ്വന്ദ്വ രാഷ്ട്രീയം കേരളത്തിലെ യുവാക്കളില്‍ ഒരു പരിധി വരെ മടുപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ദേശാഭിമാനിയിലെ ലേഖനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

English summary
article in cpm paper about bjp influence in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X